ചെറുതോണി: ജില്ലയിലെ പോലീസ് സേനയിൽ നിന്ന് 33 സബ്ബ് ഇൻസ്പെക്ടർമാർ വെള്ളിയാഴ്ച്ച പടിയിറങ്ങും. സി.സുമതി (ഇടുക്കി)), കെ.ഡി. ചന്ദ്രൻ മൂന്നാർ, ജോസ് വർഗീസ് ടൂറിസം കുമളി, റ്റി.പി. രാജൻ ഇടുക്കി, സെയ്തുമുഹമ്മത് പീരുമേട്, സിബി എൻ. തങ്കപ്പൻ കാഞ്ഞാർ, അലേഷ്യസ് ടി. ഇടുക്കി, വി.കെ. സാബു കുട്ടൻ ഇടുക്കി, ഷാജി എം.ഡി.എസ്.ബി ഇടുക്കി, റ്റി എം. വർഗീസ് ഇടുക്കി, ജോസ് വർക്കി ശാന്ത മ്പാറ, ഷാജി ഇ. എൻ. തൊടുപുഴ, സി.ബി ജോർജ് എസ് എസ് ബി. ഇടുക്കി, രാജ്മോഹൻ വണ്ടിപ്പെരിയാർ, പി.കെ. സജീവ് ഉടുംബഞ്ചോല.
സജി അലക്സ് ഉപ്പുതറ, എം.കെ. മധു എസ്.എസ്. ബി ഇടുക്കി, മധു. ജെ. നായർ മറയൂർ, സിബി .കെ.കുര്യൻ എം.റ്റി. ഒ ഇടുക്കി, സജി തോമസ് വണ്ടൻമേട്, പി.എ തോമസ് കാളിയാർ, ഷിബി റ്റി. ജോസഫ് ഇടുക്കി, വി.ജി. അജയഘോഷ് കുമളി, ഷാജി കെ. സി. മൂന്നാർ, എം. ജെ.അബ്ദുൾ നാസർ എസ്.ബി ഇടുക്കി, ബിജു എ.എം. മുട്ടം, സജി എ.പി. കാളിയാർ, പി.കെ. ചന്ദ്രൻ കാഞ്ഞാർ, സി.കെ. ജബ്ബാർ കഞ്ഞിക്കുഴി, ഡി. സുരേഷ് കമ്പംമെട്ട്, വി.ശശികുമാർ മുല്ലപ്പെരിയാർ, എൻ.എം. ദേവാനന്ദ് വെള്ളത്തൂവൽ, ആർ. ജയകുമാർ ഇടുക്കി എന്നിവരാണ് ഇന്ന് വിരമിക്കുന്നത്. ഇവർക്ക് പൊലീസ് സംഘടനയും പൊലീസ് സഹകരണ സംഘവും ചേർന്ന് യാത്രയയപ്പ് നൽകി.
പൊലീസ് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ സംഘടനയുടെ ഉപഹാരം ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഉദ്യോഗസ്ഥർക്ക് കൈമാറി.
അടിമാലി: ഹൈറേഞ്ച് മേഖലയിലെ ദുരന്തമുഖത്ത് സുപരിചിതനായിരുന്ന രക്ഷാപ്രവർത്തകൻ മൂന്നാർ അഗ്നി രക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി.ആർ. പ്രദീപ് 29 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്നു .
സംസ്ഥാനം കണ്ട ഏറ്റവും മികച്ച രക്ഷാപ്രവർത്തനം ആയിരുന്ന പെട്ടിമുടി ദുരന്തം, 2018ലെ പ്രളയം, മലമ്പുഴ തുമ്പച്ചിമലയിൽ യുവാവ് അകപ്പെട്ട സംഭവം, 2005ലെ മൂന്നാർ ഉരുൾപൊട്ടൽ, തേക്കടി ബോട്ട് ദുരന്തം, മീശപ്പുലിമലയിൽ ഉണ്ടായ കാട്ടുതീയിൽ നിരവധി വിനോദ സഞ്ചാരികൾ പൊള്ളലേറ്റ് മരിച്ച സംഭവം, ആറ്റുകാട് വെള്ളച്ചാട്ടത്തിൽ നിരവധി ആളുകൾ അകപ്പെട്ട അപകടങ്ങൾ എന്നിവയിൽ എല്ലാം രക്ഷാപ്രവർത്തനം മുന്നിൽ നിന്നും നയിച്ച് ഏറെ പരിചിതനായിരുന്നു. തോക്കുപാറ അമ്പഴച്ചാൽ സ്വദേശി ആണ്. സുത്യർഹ സേവനത്തിന് അഗ്നിരക്ഷാ സേവന ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഓണറിന് അർഹനായിട്ടുണ്ട്. ഭാര്യ ജയ. മകൻ: അജയ്. മരുമകൾ: രേഷ്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.