ചെറുതോണി: കരിമണ്ണൂരിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി വരുന്ന വഴി മോഷ്ടാവ് വെൺമണിക്ക് സമീപം അപകടത്തിൽപെട്ടു.കരിമണ്ണൂർ ചേറാടി ടൗണിലെ പേപ്പർ ഏജൻറ് അബ്ദുൽ അസീസിെൻറ ഹോണ്ട ആക്ടിവ സ്കൂട്ടറാണ് വ്യാഴാഴ്ച രാവിലെ അഞ്ചിന് കരിമണ്ണൂർ ടൗണിൽ നിന്ന് മോഷണം പോയത്. അസീസ് കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
കണ്ടെയ്ൻമെൻറ് സോണായ വെൺമണിയിൽ കഞ്ഞിക്കുഴി പൊലീസ് വാഹന പരിശോധന നടത്തുമ്പോൾ രാവിലെ എട്ടിന് വെൺമണിക്ക് സമീപം സ്കൂട്ടറപകടത്തിൽ മുഖത്തിന് പരിക്കേറ്റ നിലയിൽ യുവാവിനെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കഞ്ഞിക്കുഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പ്രതിയുടെ ചുണ്ടിൽ 13 ഓളം കുത്തിക്കെട്ട് ഉണ്ട്.
ചോദ്യം ചെയ്തപ്പോഴാണ് രാവിലെ കരിമണ്ണൂരിൽനിന്ന് മോഷ്ടിച്ച വാഹനം ആണെന്ന് കണ്ടെത്തിയത്. കൂടുതൽ അന്വേഷിച്ചപ്പോൾ ചീനിക്കുഴി സ്വദേശിയായ യുവാവ് മാനസിക വിഭ്രാന്തിയുള്ള ആളാെണന്ന് മനസ്സിലായി. പരസ്പര വിരുദ്ധമായാണ് സംസാരം. അബ്ദുൽ അസീസ് പരാതി പിൻവലിച്ചതോടെ യുവാവിനെ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.