ഇടുക്കി സൗത്ത് ഇന്ത്യൻ ബാങ്കിന് ആദരാഞ്ജലി അർപ്പിച്ച് ഗുണഭോക്താക്കൾ

ചെറുതോണി: ഇടുക്കി സൗത്ത് ഇന്ത്യൻ ബാങ്കിന് ആദരാഞ്ജലി അർപ്പിച്ച് ഗുണഭോക്താക്കൾ ബാങ്കിന് മുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. ബാങ്ക് ഇടുക്കിയിൽനിന്ന് ചെറുതോണിയിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് പ്രതിഷേധസൂചകമായി ഫ്ലക്സ് സ്ഥാപിച്ചത്.

53 വർഷം മുമ്പ് സ്ഥാപിതമായ ഇടുക്കി സൗത്ത് ഇന്ത്യൻ ബാങ്ക് ചെറുതോണിയിലേക്ക് മാറ്റുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തുകയും ഇടുക്കി സെന്‍റ് ജോർജ് പള്ളി വികാരി ഫാ.ജോസഫ് പൗവ്വത്തിൽ ടോമി ഇളംതുരുത്തി എന്നിവരുടെ നേതൃത്വത്തിൽ നവംബറിൽ ആറ് ദിവസത്തോളം ബാങ്കിന് മുന്നിൽ സത്യഗ്രഹം നടത്തുകയും ചെയ്തിരുന്നു. ഇതേതുടർന്ന് നടപടികളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറിയിരുന്നു. എന്നാൽ, പിന്നീട് കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ച് ചെറുതോണി വെള്ളക്കയത്തേക്ക് ബാങ്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

Tags:    
News Summary - Beneficiaries pay homage to Idukki South Indian Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.