ചെറുതോണി: വാത്തിക്കുടി ഗ്രാമപഞ്ചായത്ത് നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിക്കല്‍ പദ്ധതി നടത്തിപ്പില്‍ ക്രമക്കേടെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. 18 വാര്‍ഡുകളിലായി 1690 തെരുവുവിളക്കുകൾ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. 2023 മാര്‍ച്ച് 31ന് പൂര്‍ത്തീകരിക്കേണ്ട പദ്ധതിയില്‍ 9,08,613 രൂപ മാറിനൽകിയെങ്കിലും പദ്ധതി പൂര്‍ത്തീകരിച്ചില്ല.
സ്പില്ലോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023 മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കേണ്ട പദ്ധതിപ്രകാരം വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലായി 400ഓളം തെരുവുവിളക്കുകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ബാക്കി 14 വാര്‍ഡുകളില്‍ സാമ്പത്തികവര്‍ഷം പൂര്‍ത്തിയായി ആറുമാസം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് യു.ഡി.എഫ് ആരോപിച്ചു. പദ്ധതി തുകയില്‍നിന്ന് വീണ്ടും 7,05,244 രൂപ കരാറുകാരന് നൽകി. അങ്ങനെ 20,19,000 രൂപ ടെൻഡര്‍ തുകയില്‍നിന്ന് 16,13,857 രൂപ നൽകി. 20 ശതമാനംപോലും പദ്ധതി പൂർത്തീകരിക്കാതെയും കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യാതെയും അംഗീകാരം നേടാതെയും ഭരണസമിതി വലിയ അഴിമതിയാണ് നടത്തിയതെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.
പദ്ധതി പൂര്‍ത്തിയാക്കാതെ ബില്‍ തുക നല്‍കിയതിലൂടെ വലിയ അഴിമതിയാണ് നടന്നത്. യു.ഡി.എഫ് അംഗങ്ങള്‍ നോട്ടീസ് നൽകിയതനുസരിച്ച് അടിയന്തര കമ്മിറ്റി ചേര്‍ന്നിരുന്നെങ്കിലും പൂര്‍ത്തീകരണത്തെക്കുറിച്ച് വ്യക്തമായ മറുപടി ലഭിച്ചില്ല. സംഭവം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗങ്ങളായ പ്രദീപ് ജോര്‍ജ്, ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, ബിജു വടക്കേക്കര, മിനി ഷാജി, അനില്‍ ബാലകൃഷ്ണന്, തോമസ് അരയത്തിനാല്‍, ബിബിന്‍ അബ്രാഹം, ജോസ്മി ജോര്‍ജ് എന്നിവര്‍ പഞ്ചായത്ത് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, വിജിലന്‍സ് ഡിവൈ.എസ്.പി, ഓംബുഡ്സ്മാന് എന്നിവര്‍ക്ക് പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.