എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ കാ​മ്പ​സി​ലെ​ത്തി​യ പി​താ​വ്​ രാ​ജേ​ന്ദ്ര​നും മാ​താ​വ്​ പു​ഷ്​​ക​ല​യും ധീ​ര​ജി​ന്‍റെ ഓ​ർ​മ​ക​ളി​ൽ വി​തു​മ്പു​ന്നു

ധീരജിന്‍റെ കലാലയത്തിൽ വിതുമ്പുന്ന ഓർമകളുമായി അവർ...

ചെറുതോണി: ധീരജിന്‍റെ ഓർമകളുറങ്ങുന്ന ഇടുക്കി എൻജിനീയറിങ് കോളജ് കാമ്പസിലെത്തിയപ്പോൾ പിതാവ് രാജേന്ദ്രനും മാതാവ് പുഷ്കലയും പലപ്പോഴും വിതുമ്പി. വാക്കുകൾ വിറച്ചു. മകൻ പറഞ്ഞുകേട്ട വിശേഷങ്ങളിലൂടെ മാത്രം പരിചയമുള്ള കലാലയമുറ്റത്ത് അവർ ആദ്യമായി എത്തുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ധീരജിന്‍റെ പേരിലുള്ള കുടുംബസഹായനിധി ഏറ്റുവാങ്ങിയ ശേഷമാണ് അവർ മകൻ പഠിച്ച കലാലയത്തിലെത്തിയത്.

ജനുവരി 10നാണ് യൂനിയൻ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകനായ ധീരജ് കുത്തേറ്റ് മരിച്ചത്. സഹപാഠികളായ അഭിജിത്ത്, അമൽ എന്നിവർക്കും പരിക്കേറ്റിരുന്നു.

ധീരജിന്‍റെ മാതാപിതാക്കൾക്കൊപ്പം ഇവരും മറ്റ് സഹപാഠികളും കാമ്പസിൽ എത്തിയിരുന്നു. കാമ്പസിൽ അൽപസമയം ചെലവിട്ട രാജേന്ദ്രനും പുഷ്കലയും മകൻ കുത്തേറ്റ് വീണിടത്ത് നിർമിച്ച സ്മാരകത്തിലും എത്തി. മകന്‍റെ സാന്നിധ്യമില്ലാത്തിടത്ത് ഇരിക്കാൻ കഴിയില്ല എന്ന് പുഷ്കല കരച്ചിലോടെ പറഞ്ഞുകൊണ്ടേയിരുന്നു. കാമ്പസിൽ അൽപസമയം ചെലവിട്ടശേഷമാണ് അവർ മടങ്ങിയത്.

Tags:    
News Summary - Dheerajs parents reached the Idukki Engineering College campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.