ചെറുതോണി: പേരുകൾ പിന്നീട് സ്ഥലനാമങ്ങളായി മാറിയ ഒട്ടേറെ പ്രദേശങ്ങളുണ്ട് ജില്ലയിൽ. തോപ്രാൻ എന്ന ആദിവാസി രാജാവിെൻറ കുടിയാണ് പിന്നീട് 'തോപ്രാംകുടി' ആയതെന്ന് പഴമക്കാർ പറയുന്നു. തോപ്രാന് അഞ്ചുമക്കളാണുണ്ടായിരുന്നതത്രേ. പുഷ്പ, നീലി, തങ്കമണി, കാമാക്ഷി, പ്രകാശൻ. ആദിവാസി രാജാവ് മരിക്കുന്നതിനുമുമ്പ് കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ മക്കൾക്കായി വീതംെവച്ചു നൽകിയെന്ന് ഊരുമൂപ്പന്മാർ പറയുന്നു. മൂത്ത മകൾ പുഷ്പക്ക് നൽകിയ സ്ഥലം ഇപ്പോൾ പുഷ്പഗിരി എന്നറിയപ്പെടുന്നു.
രണ്ടാമത്തെ മകൾ നീലിക്ക് നൽകിയ സ്ഥലമാണ് നീലിവയൽ. മൂന്നാമത്തെ മകെൻറ പേരിൽനിന്നാണ് പ്രകാശ് എന്ന സ്ഥലം ഉണ്ടാകുന്നത്. ഇളയവരായ തങ്കമണിക്കും കാമാക്ഷിക്കും നൽകിയ സ്ഥലങ്ങൾ അവരുടെ പേരിലും അറിയപ്പെടുന്നു. പ്രകാശ് എന്ന കൊച്ചുഗ്രാമത്തിെൻറ സൗന്ദര്യം മുഴുവൻ ആവാഹിച്ചെടുത്ത ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ 'മഹേഷിെൻറ പ്രതികാരം'. കേരളമാകെ വിവാദ കൊടുങ്കാറ്റ് ഇളക്കിവിടുകയും ഒരു സർക്കാറിെൻറ പതനത്തിന് തന്നെ വഴിയൊരുക്കുകയും ചെയ്ത സംഭവത്തിലൂടെയാണ് തങ്കമണി പ്രസിദ്ധം. തങ്കമണിയിലേക്ക് കട്ടപ്പനയിൽനിന്ന് സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസ് തങ്കമണി ടൗണിലെത്താതെ പാറമടയിലെത്തി സർവിസ് അവസാനിപ്പിക്കുന്നത് നാട്ടുകാർ ചോദ്യംചെയ്തു. ഇത് സംഘർഷത്തിൽ കലാശിച്ചു. പൊലീസും ജനങ്ങളും ഏറ്റുമുട്ടി. പൊലീസ് ഔട്ട്പോസ്റ്റിന് തീയിട്ടു. തുടർന്നുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. രാത്രി പൊലീസുകാർ നടത്തിയ നരനായാട്ടിൽ സ്ത്രീകളടക്കം ഒട്ടേറെ നിരപരാധികൾ ക്രൂരമർദനത്തിനിരയാകുകയും ജയിലിലകപ്പെടുകയും ചെയ്തു. 35 വർഷംമുമ്പ് നടന്ന സംഭവം ഇന്നും നാട്ടുകാർ മറന്നിട്ടില്ല. ഇപ്പോൾ തങ്കമണി ഗ്രാമം വികസനത്തിെൻറ പാതയിലാണ്. അന്ന് സ്വന്തം ഗ്രാമത്തിൽ ഒരു ബസ് വരാൻ സമരം ചെയ്യേണ്ടിവന്ന തങ്കമണിയിലൂടെ സർവിസ് ബസുകളടക്കം നുറുകണക്കിന് വാഹനങ്ങളാണ് ദിവസവും ചീറിപ്പായുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.