ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ രണ്ടാം വർഷ വിദ്യാർഥികൾക്ക് ഇരുന്നു പഠിക്കാൻ ലക്ചർ ഹാൾ ഇല്ലാത്തതിൽ മുറ്റത്ത് വെറുംതറയിലിരുന്ന് കുട്ടികൾ പ്രതിഷേധിച്ചു. ഇവർക്ക്മുറ്റത്തുവന്നു ക്ലാസെടുത്തു അധ്യാപകരും പിന്തുണനൽകി.
മെഡിക്കൽ കോളജിൽ രണ്ടു ബാച്ചുകളിലായി 200 കുട്ടികളാണ് പഠിക്കുന്നത്. കോളജിന് പുതിയതായി ആരംഭിച്ച നേഴ്സിങ് കോളജിലെ 60 വിദ്യാർഥികളും പഠിക്കുന്നുണ്ട്. നൂറ് കുട്ടികൾക്ക് കഷ്ടിച്ച് ഇരിക്കാൻ കഴിയുന്ന ഒരു ലക്ചറൽ ഹാൾമാത്രമാണ് ഇവിടെയുള്ളത്. ഒരു പരീക്ഷയോ പരിപാടിയോ വന്നാൽ ഇരുന്നു പഠിക്കാൻ ഒരു ഹാൾ മാത്രമാണുള്ളത്.
നഴ്സിങ് കോളജിലെ കുട്ടികൾക്ക് ഇപ്പോൾ വാർഷിക പരീക്ഷ നടക്കുകയാണ്. മെഡിക്കൽ വിദ്യാർഥികളുടെ ലക്ചർ ഹാളിലാണ് ഈ പരീക്ഷകളും നടക്കുന്നത്. രണ്ടാം വർഷ വിദ്യാർഥികൾക്കാവശ്യമായ ലാബുകളുടെ നിർമാണം പൂർത്തിയാക്കാത്തതിലും വിദ്യാർഥികൾ പ്രതിഷേധത്തിലാണ്. അതേസമയം, ഹോസ്പിറ്റൽ ബ്ലോക്കിൽ പുതിയ ഹാളിന്റെ നിർമാണം 80 ശതമാനം പൂർത്തിയായതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.