ചെറുതോണി: ജില്ലയിലെ കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ചക്കെതിരെ ശക്തമായ സമരത്തിന് കേരള കോൺഗ്രസ് ബി കർഷകർക്കൊപ്പമുണ്ടാകുമെന്ന് പാർട്ടി ചെയർമാൻ കെ.ബി. ഗണേഷ്കുമാർ. നാണ്യവിളകളുടെ വിലത്തകർച്ചയും ഇന്ധന വില വർധനയും മൂലം ജനം പൊറുതിമുട്ടി. ഇത് കണ്ടില്ലെന്ന് നടിക്കുന്ന നയമാണ് കേന്ദ്ര സർക്കാറിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് ബി ജില്ല ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗണേഷ്കുമാർ.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ജി. പ്രേംജിത്ത്, അഡ്വ. പി. ഗോപകുമാർ, പോൾസൺ മാത്യു, എ.ആർ. ബഷീർ, വി. വിജയകുമാർ, കെ.ടി.യു.സി സംസ്ഥാന പ്രിസിഡന്‍റ് വടകോട് മോനച്ചൻ, കർഷക യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് ഹരിപ്രസാദ് നായർ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് ദീപു ബാലകൃഷ്ണൻ, പി.കെ. ജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.