പരിമിതികൾ തടസ്സമായില്ല; പ്രമോദിന്‍റെ കൈപിടിച്ച് എലിസബത്ത്

ചെറുതോണി: അന്തർദേശീയ അത്ലറ്റും ഫുട്ബാൾ കോച്ചുമായ പ്രമോദ് ഇനി തനിച്ചല്ല. വൈകല്യത്തെ മനക്കരുത്തുകൊണ്ട് നേരിട്ട് നേട്ടങ്ങൾ സ്വന്തമാക്കിയ പ്രമോദിന് വെണ്മണി കാഞ്ഞിരമുകളേൽ വർഗീസിന്‍റെ മകൾ എലിസബത്ത് വധുവായി. ഇടുക്കി കഞ്ഞിക്കുഴി ആൽപ്പാറ പള്ളിക്കുന്നേൽ പരേതനായ ദാസിന്‍റെയും ചിന്നമ്മയുടെയും മകനായ പ്രമോദിന് ജന്മനാഇടതുകൈയില്ല. വലതുകൈക്ക് ശേഷിക്കുറവും. പരിമിതികൾ കണ്ടറിഞ്ഞ് പൂർണസമ്മതത്തോടെയാണ് വെണ്മണിയിൽ ആപ്കോസ് ജീവനക്കാരിയായ എലിസബത്ത് പ്രമോദിന്‍റെ ജീവിതത്തിലേക്ക് കടന്നുവന്നത്.

ഫേസ്ബുക്ക് പരിചയമാണ് ഇരുവരുടെയും ജീവിതത്തിൽ വഴിത്തിരിവായത്. പരസഹായം കൊണ്ട് മാത്രം ജീവിതം തള്ളിനീക്കുന്നതിനിടെ മനക്കരുത്തുകൊണ്ട് വിധിയെ മറികടന്നോടി മാരത്തണിൽ രാജ്യാന്തര താരമായി മാറിയ കഥയാണ് പ്രമോദിന്‍റേത്. കത്തിപ്പാറത്തടം ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ ലളിതമായിട്ടായിരുന്നു താലികെട്ട്.

മന്ത്രി റോഷി അഗസ്റ്റിൻ, കലക്ടർ ഷീബ ജോർജ്, പ്രമോദ് ജോലി ചെയ്യുന്ന കലക്ടറേറ്റിലെ സഹപ്രവർത്തകർ തുടങ്ങിയവർ വധുവരന്മാരെ ആശീർവദിക്കാനെത്തിയിരുന്നു.

Tags:    
News Summary - Limitations did not prevent; Elizabeth holding Pramod's hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.