ചെറുതോണി: സഞ്ചാരികൾക്ക് മഞ്ഞപ്പൂക്കളുടെ വസന്തം ഒരുക്കി മലയെണ്ണാമല. ആലപ്പുഴ-മധുര സംസ്ഥാനപാത കടന്നുപോകുന്ന പഴയരിക്കണ്ടം പിള്ള സിറ്റിയിൽനിന്ന് മൂന്നരക്കിലോമീറ്റർ യാത്ര ചെയ്താൽ മലയെണ്ണാമലയിൽ എത്താം. സദാസമയവും വീശിയടിക്കുന്ന കുളിർകാറ്റും പെട്ടന്ന് എത്തുന്ന കോടമഞ്ഞുമാണ് മലയെണ്ണാമലയിലെ പ്രധാന ആകർഷണം.
കണ്ണെത്താദൂരം മലകളുടെ നീണ്ടനിര കാണാമെന്നത് വിസ്മയം തീർക്കുന്ന കാഴ്ചയാണ്. ഇതാണ് മലയെണ്ണാമല എന്ന പേരിന് കാരണം. മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് നീലക്കുറിഞ്ഞി വിസ്മയം തീർക്കുമ്പോൾ മലയെണ്ണാമലയിൽ പ്രകൃതി മഞ്ഞപ്പൂക്കൾ കൊണ്ടാണ് വിരുന്നൊരുക്കുന്നത്. കഞ്ഞിക്കുഴി, വഴത്തോപ്പ് പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന പാൽക്കുളം മേടിെൻറ ഇടത്തട്ടാണ് മലയെണ്ണാമല. അധികാരികളുടെ ഭാഗത്തുനിന്നുള്ള അവഗണനയാണ് ഈ വിനോദസഞ്ചാര മേഖലയെ പിന്നോട്ടടിക്കുന്നത്. സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കാൻ പഞ്ചായത്തോ ടൂറിസം വകുപ്പോ നടപടി സ്വീകരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.