ചെറുതോണി: വസ്തു വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ജ്യേഷ്ഠ സഹോദരനിൽനിന്ന് 1.15 കോടി രൂപ തട്ടിയെടുത്തയാളെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി കല്ലിങ്കൽ ബിനു പോൾ ആണ്(52) ജ്യേഷ്ഠൻ ബിജു പോളിന്റെ പരാതിയിൽ അറസ്റ്റിലായത്.
ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. അമേരിക്കയിൽ ജോലി ചെയ്യുന്ന ബിജു പോളിന് മൂന്നേക്കർ വാങ്ങി നൽകമെന്ന് പറഞ്ഞാണ് ബിനു പോൾ 1.15 കോടി രൂപ തട്ടിയെടുത്തത്. രണ്ട് വ്യക്തികളിൽനിന്നായി സ്ഥലം ഇയാൾ കച്ചവടം ചെയ്യുകയും 59 ലക്ഷം വില നിശ്ചയിച്ച് ഉടമകളുമായി കരാർ ഉണ്ടാക്കുകയും ചെയ്തു.
പിന്നീട് ബിജു പോളിന് കൊടുക്കാൻ വസ്തു വില 1.15 കോടിയാണെന്ന് കാണിച്ച് മറ്റൊരു കരാർ കൂടി ഇയാൾ സൃഷ്ടിച്ചു. ഇതുപ്രകാരം 82 ലക്ഷം രൂപ ഇവരുടെ മാതാവിന്റെ അക്കൗണ്ടിലേക്ക് അയച്ചു. ബാക്കി 33 ലക്ഷം പിന്നീട് കൈപ്പറ്റുകയും ചെയ്തു. ഇതിനിടെ ബിജു പോൾ നാട്ടിലെത്തുകയും സ്ഥലം കാണുകയും ചെയ്തു. എന്നാൽ ഭൂമിക്ക് പട്ടയം ഇല്ലെന്ന് അറിഞ്ഞതോടെ കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായി. ബിജു പോൾ നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത് ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഇയാൾ കോതമംഗലത്തിന് സമീപമുണ്ടെന്നറിഞ്ഞ് അവിടെയെത്തി സി.ഐ. സാം ജോസ്, എസ്.ഐ. അബി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.