ചെറുതോണി: കർഷകരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന സർക്കാറുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതെന്ന് ബെന്നി ബഹനാൻ എം.പി. കർഷകരെയും സാധാരണക്കാരെയും ഒരുമിച്ച് വഞ്ചിക്കുന്ന സമീപനമാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്നത്. കർഷകരുടെ ആത്മഹത്യയിൽ ഇരുസർക്കാറുകൾക്കും അനങ്ങാപ്പാറ നയമാണെന്നും അദ്ദേഹം പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി നയിക്കുന്ന സമരയാത്രയുടെ അഞ്ചാംദിനം തങ്കമണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ സമ്പദ്വ്യവസ്ഥയിൽ നട്ടെല്ലായ കർഷകരെ കുടിയിറക്കുന്ന സമീപനമാണ് ഇന്നത്തെ സർക്കാറുകൾക്കുള്ളതെന്നും ബെന്നി ബഹനാൻ കുറ്റപ്പെടുത്തി. പാറമടക്കാരുടെയും കച്ചവടക്കാരുടെയും വിപ്ലവമാണ് ഇപ്പോൾ ഇടുക്കിയിൽ നടക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അപ്പച്ചൻ ഐനോണിക്കൽ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, റോയി കൊച്ചുകരോട്ട്, സേനാപതി വേണു, എം.ഡി. അർജുനൻ, ബിജോ മാണി, കെ.വി. സെൽവം, ജി. മുരളീധരൻ, ടി.എൻ. ബിജു, എം.കെ. പുരുഷോത്തമൻ, ജോയി കാട്ടുപാലം, സന്തോഷ് കുള്ളിക്കൊളുവിൽ, ജോസഫ് മാണി, ജോബിൻ ഐവനത്ത്, ഷെബിൻ തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.