ചെറുതോണി: കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികൾ വലയുന്നു. പുതിയ കെട്ടിടത്തില്‍ ചികിത്സയാരംഭിച്ചെങ്കിലും അടിസ്ഥാന. സൗകര്യങ്ങളേര്പ്പെടുത്താത്തതിനാലാണ് രോഗികള്‍ ബുദ്ധിമുട്ടുന്നത്.
ദിവസേന നൂറുകണക്കിനു രോഗികളാണ് എത്തുന്നത്. ഇവര്‍ക്കൊപ്പമുള്ളവരും വാഹനത്തിന്റെ ഡ്രൈവര്‍മാരുമുള്‍പ്പെടെ ശരാശരി ദിവസേന ആയിരം പേരെങ്കിലും ഇവിടെയെത്തുന്നുണ്ട്. ഇവര്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ല. ജല അതോരിറ്റിയുടെ ക്ലോറിന്‍ ചേര്‍ന്ന പൈപ്പുവെള്ളം മാത്രമേ ഇവിടെ ലഭിക്കുന്നുള്ളൂ. ക്ലോറിന്റെ മണവും, അരുചിയും മൂലം ഇത് കുടിക്കാനും പറ്റുന്നില്ല. പുതിയ കെട്ടിടത്തിന് സമീപം ചായക്കടയോ ക്യാന്റീനോ നിർമിക്കുമെന്ന് പറഞ്ഞിരുന്നു. നിലവില്‍ കുടിവെള്ളമോ, ചായയോ ലഘുഭക്ഷണമോ ലഭിക്കാന്‍ സൗകര്യമില്ല. രോഗികൾക്ക് സന്നദ്ധസംഘടനകൾ ഉച്ച ഭക്ഷണം നൽകുന്നുണ്ട്. മറ്റുള്ളവർക്ക് ഭക്ഷണമോ ചായയോ വേണമെങ്കിൽ ഓട്ടോറിക്ഷ വിളിച്ച് ഒരു കിലോമീറ്ററകലെ ചെറുതോണിയിൽ പോകണം. സ്ത്രീകളും പ്രായം ചെന്നവരും സഹായത്തിനാളില്ലാത്തവരുമാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.