ചെറുതോണി: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകെൻറ ചിത്രം ഇടുക്കി കുളമാവിലും പരിസരത്തുമായി പുരോഗമിക്കുന്നു. 11 വയസ്സ് മാത്രം പ്രായമുള്ള ആഷിക് ജിനു എന്ന കൊച്ചുമിടുക്കനാണ് എൻ. സുനീഷ് നിർമാതാവായ 'ഇവ' എന്ന ചിത്രം തെൻറ ഭാവനയിൽ അണിയിച്ചൊരുക്കുന്നത്. വനത്തിനുള്ളിൽ നടക്കുന്ന ചാരായവാറ്റിെൻറയും മയക്കുമരുന്നിെൻറയും കഥ പറയുന്ന ചിത്രം മയക്കുമരുന്നിനെതിരായ പോരാട്ടം കൂടിയാണ്.
കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും ഇതിനകം 11 ചിത്രങ്ങൾ ഈ ബാലപ്രതിഭ സംവിധാനം ചെയ്തുകഴിഞ്ഞു. പത്താം വയസ്സിൽ പീടിക എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്ത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനെന്ന യു.ആർ.എഫ് ദേശീയ റെക്കോഡിനുടമയായി. ശേഷം സംവിധാനം ചെയ്ത ആറ് ഹ്രസ്വചിത്രങ്ങൾക്ക് ട്രാവൻകൂർ ഇൻറർനാഷനലിെൻറ നല്ല സംവിധായകനുള്ള അവാർഡ് നേടി. രണ്ട് ചലച്ചിത്രങ്ങളും ഒരു ഡോക്യുമെൻററിയുംകൂടി സംവിധാനം ചെയ്തു.
കുളമാവിൽ നടക്കുന്ന ചിത്രീകരണത്തിൽ കാടിെൻറ ദൃശ്യഭംഗി പകർത്തുന്നതിൽ ആഷിക് പ്രത്യേകം ശ്രദ്ധിക്കുന്നു. അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്. കൊച്ചി വരാപ്പുഴ ഇസബെല്ല പബ്ലിക് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് ഈ കൊച്ചുസംവിധായകൻ. സംവിധായകൻ മണി രത്നത്തോടൊപ്പം സിനിമലോകത്തെത്തിയ പിതാവ് ജിനു സേവ്യറിെൻറ പ്രോത്സാഹനമാണ് കരുത്ത്. അമ്മ രജിതയും പ്രോത്സാഹനവുമായി രംഗത്തുണ്ട്. ഏക സഹോദരി ആൻമേഴ്സി രണ്ടാം ക്ലാസിൽ പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.