ക​ല​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ സ​മ​രം​ചെ​യ്യു​ന്ന മി​നി​യെ ഇ​ടു​ക്കി ത​ഹ​സി​ല്‍ദാ​ര്‍ വി.​കെ. വി​ൻ​സ​ൻ​റ്​ സ​ന്ദ​ര്‍ശി​ക്കു​ന്നു 

വാടകക്കാരൻ കട സ്വന്തമാക്കി; കലക്​ടറേറ്റ്​ പടിക്കൽ വിധവയുടെ നിരാഹാരം

ചെ​റു​തോ​ണി: വാ​ട​ക​ക്ക്​ ന​ല്‍കി​യ ക​ട സ്വ​ന്ത​മാ​ക്കി​യ​തി​നെ​തി​രെ പ​രാ​തി ന​ല്‍കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്ന് വി​ധ​വ​യാ​യ ആ​ലി​ന്‍ചു​വ​ട് മു​ള​ക്ക​ല്‍ മി​നി ക​ല​ക്​​ട​റേ​റ്റ്​ പ​ടി​ക്ക​ൽ ആ​രം​ഭി​ച്ച നി​രാ​ഹാ​ര​സ​മ​രം ത​ഹ​സി​ല്‍ദാ​ർ ഇ​ട​പെ​ട്ട​തി​നെ തു​ട​ര്‍ന്ന് താ​ല്‍ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു.

പൊ​തു​പ്ര​വ​ര്‍ത്ത​ക​രാ​യ കെ.​എം. ജ​ലാ​ലു​ദ്ദീ​ന്‍, പി.​എ​ല്‍. നി​സാ​മു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ വി​ഷ​യം ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യ​തോ​ടെ ക​ല​ക്ട​റു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം ത​ഹ​സി​ല്‍ദാ​ര്‍ മി​നി​യെ സ​ന്ദ​ര്‍ശി​ച്ച് വി​ഷ​യം ച​ര്‍ച്ച​ചെ​യ്യാ​മെ​ന്ന്​ അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് വെ​ള്ളി​യാ​ഴ്ച ത​ഹ​സി​ല്‍ദാ​രു​ടെ ഓ​ഫി​സി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ര്‍ച്ച​ചെ​യ്യും.

Tags:    
News Summary - The tenant owns the shop; widow's fasting strike infront of Collectorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.