വനവിഭവങ്ങൾ കടത്താൻ ഇടനിലക്കാർ; ആദിവാസി സഹകരണ സംഘങ്ങൾ പ്രതിസന്ധിയിൽ

ചെ​റു​തോ​ണി: പു​റ​ത്തു​നി​ന്നു​ള്ള ഇ​ട​നി​ല​ക്കാ​ർ ഹൈ​റേ​ഞ്ചി​ൽ​നി​ന്ന് വ​ന​വി​ഭ​വ​ങ്ങ​ൾ ക​ട​ത്തു​ന്ന​ത്​ വ​ർ​ധി​ച്ച​തോ​ടെ ഇ​വ​യു​ടെ വി​പ​ണ​ന​ത്തി​നാ​യി രൂ​പം​ന​ൽ​കി​യ ആ​ദി​വാ​സി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ൽ. ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ വ​ന​വി​ഭ​വ​ങ്ങ​ളാ​ണ്​ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ​ത്തു​ന്ന​തി​ന്​ മു​മ്പ്​ ആ​ദി​വാ​സി​ക​ളി​ൽ​നി​ന്ന്​ ഇ​ട​നി​ല​ക്കാ​ർ നേ​രി​ട്ട്​ വാ​ങ്ങു​ന്ന​ത്. ഇ​തു​മൂ​ലം മി​ക്ക സം​ഘ​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ണ്.

വ​നം വ​കു​പ്പി‍െൻറ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ആ​ദി​വാ​സി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​രോ സം​ഘ​ത്തി‍െൻറ​യും പ​രി​ധി​യി​ലെ വ​ന​വി​ഭ​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ അ​ത​ത്​ സം​ഘ​ത്തി​ൽ​ത​ന്നെ കൊ​ടു​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം. ഇ​തി​നാ​യി വ​നം വ​കു​പ്പ്​ ആ​ദി​വാ​സി​ക​ൾ​ക്ക്​ പ്ര​​ത്യേ​ക തി​രി​ച്ച​റി​യി​ൽ കാ​ർ​ഡും ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, പു​റ​ത്തു​നി​ന്ന്​ എ​ത്തു​ന്ന ഇ​ട​നി​ല​ക്കാ​ർ നി​യ​മം ലം​ഘി​ച്ച് സം​ഘ​ത്തി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടി​യ വി​ല ന​ൽ​കി ആ​ദി​വാ​സി​ക​ളി​ൽ​നി​ന്ന്​ വ​ന​വി​ഭ​വ​ങ്ങ​ൾ വാ​ങ്ങി വ​ൻ​കി​ട​ക്കാ​ർ​ക്ക്​ മ​റി​ച്ചു​വി​ൽ​ക്കു​ക​യാ​ണ്. ഇ​താ​ണ്​ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ നി​ല​നി​ൽ​പി​ന്​ ഭീ​ഷ​ണി​യാ​കു​ന്ന​ത്. ആ​ദി​വാ​സി​ക​ളി​ൽ​നി​ന്ന്​ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ജി​ല്ല ആ​സ്ഥാ​ന​മു​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ത​ങ്ങ​ൾ ശേ​ഖ​രി​ച്ച് സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ​ത്തി​ക്കു​ന്ന വ​ന​വി​ഭ​വ​ങ്ങ​ൾ​ക്ക്​ അ​വ​യു​ടെ മൂ​ല്യ​ത്തി​ന്​ അ​നു​സൃ​ത​മാ​യി വി​ല ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​താ​ണ്​ ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ന്​ വ​ഴി​യൊ​രു​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​ല ല​ഭി​ക്കു​മെ​ന്നാ​കു​മ്പോ​ൾ പ​ല​രും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ഒ​ഴി​വാ​ക്കി ഇ​ട​നി​ല​ക്കാ​ർ​ക്ക്​ വി​ൽ​ക്കാ​ൻ ത​യാ​റാ​കു​ക​യാ​ണ്. വ​ന​ത്തി​ൽ​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന ഗു​ണ​മേ​ന്മ​യു​ള്ള തേ​ൻ, കു​ന്തി​രി​ക്കം, ഇ​ഞ്ച, വ​ഴ​ന​പ്പു തു​ട​ങ്ങി​യ വ​ന​വി​ഭ​വ​ങ്ങ​ൾ ഇ​ട​നി​ല​ക്കാ​ർ വ​ഴി കൊ​ടു​ത്താ​ൽ ഇ​ര​ട്ടി വി​ല വ​രെ കി​ട്ടു​ന്നു​ണ്ട്. ഇ​ട​നി​ല​ക്കാ​ർ ഇ​ത്​ സം​സ്ഥാ​ന​ത്തി​ന​ക​ത്ത് മാ​ത്ര​മ​ല്ല വി​ദേ​ശ​ത്തേ​ക്കും വ​ൻ​തോ​തി​ൽ ക​യ​റ്റി​യ​യ​ക്കു​ന്നു. വ​ന​ത്തി​നു​ള്ളി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന പ​ച്ച​മ​രു​ന്നു​ക​ൾ​ക്കും ന​ല്ല വി​ല​യാ​ണ്. അ​ള​വും തൂ​ക്ക​വും കൃ​ത്യ​മാ​യി നോ​ക്കി ഇ​ര​ട്ടി വി​ല ന​ൽ​കി​യാ​ണ് ഇ​ട​നി​ല​ക്കാ​ർ വ​ന​വി​ഭ​വ​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്.

Tags:    
News Summary - Tribal cooperatives in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.