ചെറുതോണി: മുരിക്കാശ്ശേരി ബസ് സ്റ്റാൻഡിലെ അനധികൃത പാര്‍ക്കിങ് യാത്രക്കാരെ വലക്കുന്നു. ബസുകൾ നിർത്തിയിടാൻ പോലും ഇടം നല്‍കാതെയാണ് സ്വകാര്യവാഹനങ്ങള്‍ സ്റ്റാൻഡ് കൈയടക്കിയത്.
പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുക്കാതായതോടെയാണ് ജനം ദുരിതത്തിലായത്. വാത്തിക്കുടി പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇവിടെ അനധികൃത പാര്‍ക്കിങ് നടത്തുന്നുണ്ട്. വാത്തിക്കുടി പഞ്ചായത്ത് ആസ്ഥാനമായ മുരിക്കാശ്ശേരി ടൗണില്‍ പഞ്ചായത്ത് ഓഫിസ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ മുന്നിലാണ് സ്റ്റാൻഡ്. അടിമാലി, ചെറുതോണി, തൊടുപുഴ, തോപ്രാംകുടി പ്രദേശങ്ങളിലേക്കുള്ള ബസുകള്‍ ഇവിടെനിന്നുമാണ് തിരിഞ്ഞു പോകേണ്ടത്.
എന്നാല്‍ സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധത്തിലാണ് സ്വകാര്യവാഹനങ്ങള്‍ കൈയടക്കിയിരിക്കുന്നത്. പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കായി നിശ്ചിത ഇടം അനുവദിച്ച് പഞ്ചായത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നത് പതിവാണ്.
ജനങ്ങള്‍ക്കായി ഷോപ്പിങ് കോംപ്ലക്സിന്റെ അടിഭാഗത്ത് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ആരും ഇത് പ്രയോജനപ്പെടുത്താതെ സ്റ്റാന്‍ഡ് കൈയടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.