ചെറുതോണി: ഇടിമിന്നലിൽ യുവാവിന് പരിക്കേറ്റു. വീട് ഭാഗികമായി തകർന്നു. ഉപ്പുതോട് പുത്തൻവീട്ടിൽ അനീഷ് തങ്കച്ചനാണ് പരിക്കേറ്റത്. ഇയാൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഞായറാഴ്ച സന്ധ്യക്ക് പ്രദേശത്ത് ശക്തമായ ഇടിമിന്നലും മഴയുമുണ്ടായിരുന്നു. ഈ സമയം വീട്ടിലെ അടുക്കളയിലായിരുന്ന അനീഷിന് മിന്നൽ ഏൽക്കുകയായിരുന്നു. അടുക്കളയിലെ സ്ലാബ് പൊട്ടിത്തെറിച്ച ചീളുകൾ ദേഹത്ത് വീണാണ് പരിക്കേറ്റത്.
മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിത്തകർന്നു. വയറിങ്ങും സ്വിച് ബോർഡും നശിച്ചു. വൈദ്യുതി ഉപകരണങ്ങൾ കേടായി. ഈ സമയം വീട്ടിലുണ്ടായിരുന്ന അർബുദ ബാധിതനായ പിതാവും മാതാവും ഭാര്യയും രണ്ട് കുട്ടികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.