ഇടുക്കി: ജില്ലയിലെ ഭൂ പ്രശ്നങ്ങൾ ഉൾപ്പെടെ അടിയന്തരമായി പരിഹരിക്കാത്തതിൽ എൽ.ഡി.എഫ് ജില്ല കമ്മിറ്റിയിൽ രൂക്ഷ വിമർശനം. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് കമ്മിറ്റിയിൽ വിമർശനമുയർന്നത്. ഭൂമി പ്രശ്നങ്ങൾക്കും കൈവശക്കാർക്കും പട്ടയം നൽകുന്നതിന് പ്രഥമ പരിഗണന നൽകുമെന്നായിരുന്നു ഇടതുസർക്കാറിന്‍റെ വാഗ്ദാനം. എന്നാൽ, തുടർ ഭരണം ലഭിച്ചിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല.
പട്ടയം നൽകുന്നതിന് ഭൂപതിവ് നിയമം പരിഷ്ക്കരിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ ഉറപ്പുനൽകിയിരുന്നു. ഇത് പാലിക്കാത്തതിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രത്യക്ഷസമരം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എൽ.ഡി.എഫ് യോഗം വിളിച്ചത്. പ്രശ്നപരിഹാരത്തിനായി മുന്നോട്ടുപോകാനാണ് ജില്ല കമ്മിറ്റി തീരുമാനം.
ഈയാഴ്ച തന്നെ ഇടതുനേതാക്കൾ മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും നേരിൽ കാണാനും വട്ടവടയിലെ നീലക്കുറിഞ്ഞി ഉദ്യാന അതിർത്തി നിർണയം വേഗത്തിലാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.