രാഘവ‍‍ൻ വീടിന്​ മുന്നിൽ

വീട്ടുമുറ്റത്ത് അപകടം പതിവായി; വാടകവീട്ടിൽ അഭയം തേടി നിർധന കുടുംബം

വണ്ണപ്പുറം: വീടിന് മുന്നിൽ അപകടം പതിവായതോടെ വീട് ഉപേക്ഷിച്ച് പ്രാണഭീതിയിൽ വാടകക്ക് മാറിത്താമസിക്കേണ്ടി വന്നിരിക്കുകയാണ് രാഘവന്. ആലപ്പുഴ-മധുര സംസ്ഥാനപാതയിൽ മുണ്ടൻമുടിക്കടുത്ത് നാൽപതേക്കറിലെ കൊടുംവളവിലാണ് പൂവത്തിങ്കൽ രാഘവ‍‍െൻറ വീട്.

വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് മറിയുകയോ ഇടിച്ചുകയറുകയോ ചെയ്യുന്നത് പതിവ് സംഭവമായി. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നത്. ഒരുതവണ ഇരുചക്ര വാഹനം വീടി‍െൻറ മൂല ഇടിച്ചുതകർത്തു.

ഇതിന് മുമ്പ് പിക്അപ്, മൂന്ന് കാറുകൾ, മിനി ലോറി ഉൾപ്പെടെ നിരവധി വാഹനങ്ങൾ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് വീടിന് തകരാർ സംഭവിച്ചു. ഒരിക്കൽ മകൾ വിട്ടുമുറ്റത്ത് നിൽക്കുമ്പോൾ വാഹനം നിയന്ത്രണംവിട്ട് മറിയുകയും ഓടി മാറിയതിനാൽ രക്ഷപ്പെടുകയുമായിരുന്നു.

അപകടം പതിവായിരുന്നെങ്കിലും മറ്റു നിർവഹമില്ലാത്തതിനാൽ ഭയപ്പെട്ട് കഴിയുമ്പോഴാണ് വീടി‍െൻറ ഒരുഭാഗം തകർത്ത് അപകടം നടന്നത്. ഇതോടെ വാടകക്ക് മാറുകയായിരുന്നു. അപകടം നടന്ന സമയത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സൗകര്യപ്രദമായ സ്ഥലത്ത് വീടുവെച്ചു നൽകുമെന്നും അതിനായി എല്ലാ നടപടിയും ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.

എന്നാൽ, വാഗ്ദാനങ്ങൾ അല്ലാതെ ഒന്നും ഇതുവരെ നടന്നിട്ടില്ല. രാഘവന് സ്വന്തമായി അകെയുള്ളത് എട്ടുസെന്‍റ് സ്ഥലമാണ്. ജീവഭയത്താൽ ഈ സ്ഥലത്ത് ഇനിയും വീട് പണിത് താമസിക്കാൻ കഴിയില്ല. പ്രായവും രോഗവുംമൂലം അവശനായ ഇദ്ദേഹവും ഭാര്യയും രണ്ടു പെൺമക്കളും ഇപ്പോൾ വാടകവീട്ടിലാണ്. വണ്ണപ്പുറം പഞ്ചായത്തിലും കലക്ടർക്കും പരാതി നൽകിയിരുന്നു.   

Tags:    
News Summary - Danger is frequent in the backyard-A poor family seeks shelter in a rented house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.