തൊടുപുഴയിലും വെള്ളിയാമറ്റത്തും ഇനി കുടിവെള്ളം മുടങ്ങില്ല

തൊ​ടു​പു​ഴ: ജ​ല​ദൗ​ർ​ല​ഭ്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത്​​ ആ​രം​ഭി​ച്ച ശു​ദ്ധ​ജ​ല വി​പു​ലീ​ക​ര​ണ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​നം ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന്​ ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്​​ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. പി.​ജെ.​ ജോ​സ​ഫ്​ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കി​ഫ്​​ബി സ​ഹാ​യ​ത്തോ​ടെ 34 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ്​ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്​​. ​

ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തി​നും ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​നു​മാ​യി നി​ല​വി​ലു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ൽ​നി​ന്ന്​ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ത്തും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ജ​ല​വി​ത​ര​ണം ന​ട​ന്നി​രു​ന്ന​ത്. 2017 ജ​നു​വ​രി​യി​ലാ​ണ്​ 34 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭ്യ​മാ​ക്കി പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്.

15 ദ​ശ​ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യി​ലു​ള്ള ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി സ്ഥ​ല​ത്ത് നി​ല​വി​ലെ ശു​ദ്ധീ​ക​ര​ണ​ശാ​ല​ക്ക്​ സ​മീ​പം പ​ണി ക​ഴി​പ്പി​ച്ചി​ട്ടു​ള്ള​ത്. മൂ​പ്പി​ൽ​ക​ട​വ്​ പാ​ല​ത്തി​ന​ടു​ത്ത് തൊ​ടു​പു​ഴ​യാ​റ്റി​ൽ​നി​ന്ന്​ ജ​ലം ശേ​ഖ​രി​ക്കു​ന്ന​തി​ന്​ 12 മീ. ​വ്യാ​സ​മു​ള്ള കി​ണ​റും അ​നു​ബ​ന്ധ പ​മ്പി​ങ്​ സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​നാ​യി 175 എ​ച്ച്.​പി ശേ​ഷി​യി​ൽ മൂ​ന്ന്​ പ​മ്പു​സെ​റ്റു​ക​ൾ സ്ഥാ​പി​ച്ച്​ അ​വി​ടെ​നി​ന്ന്​ 1.80 കി.​മീ. ദൂ​ര​ത്തി​ൽ 600 മി.​മീ. വ്യാ​സ​മു​ള്ള പൈ​പ്പു​ക​ൾ വ​ഴി ജ​ല​ശു​ദ്ധീ​ക​ര​ണ ​ശാ​ല​യി​ൽ എ​ത്തി​ക്കും. ശു​ദ്ധീ​ക​ര​ണ പ്ര​കി​യ​ക​ൾ​ക്ക് ശേ​ഷം ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ അ​ഞ്ച്​ സോ​ണു​ക​ളാ​യി തി​രി​ച്ച്​ ഓ​രോ​ന്നി​ലും പ​ണി ക​ഴി​പ്പി​ച്ചി​ട്ടു​ള്ള ഭൂ​ത​ല സം​ഭ​ര​ണി​ക​ളി​ലെ​ത്തി​ച്ച്​ നി​ല​വി​ലെ വി​ത​ര​ണ ശൃം​ഖ​ല​യി​ലേ​ക്ക്​ തു​റ​ന്നു​വി​ടു​ന്ന സം​വി​ധാ​ന​മാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ​ദ്ധ​തി​ക്ക്​ മു​ട​ങ്ങാ​തെ പ​മ്പി​ങ്ങി​നാ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ ട്രാ​ൻ​സ്​​ഫോ​ർ​മ​റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പ​ദ്ധ​തി​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ജ​ലം ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത്​ നി​ല​വി​ലു​ള്ള 148.18 കി.​മീ. ദൈ​ർ​ഘ്യ​മു​ള്ള വി​ത​ര​ണ ശൃം​ഖ​ല​യി​ലേ​ക്ക്​ ത​ന്നെ​യാ​ണ്​ തു​റ​ന്നു​വി​ടു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ത​ര​ണ​ശൃം​ഖ​ല വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്​ പ​ദ്ധ​തി ത​യാ​റാ​ക്കി കി​ഫ്​​ബി പ​ദ്ധ​തി​യു​​ടെ ര​ണ്ടാം​ഘ​ട്ട​മാ​യി 82 കോ​ടി​യു​ടെ ഡി.​പി.​ആ​ർ ഇ​തി​ന​കം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. 84,118 പേ​ർ​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ്​ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്​​തി​രി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​മ​റ്റ​ത്തും ഉ​ദ്​​ഘാ​ട​നം നാ​ളെ

തൊ​ടു​പു​ഴ: വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ 12 വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ​യും പൂ​ർ​ത്തീ​ക​രി​ച്ച ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ​യും വി​ത​ര​ണ ശൃം​ഖ​ല​യു​ടെ​യും ഉ​ദ്​​ഘാ​ട​നം ഞാ​യ​റാ​ഴ്​​ച ജ​ല​വി​ഭ​വ മ​​ന്ത്രി കെ. ​കൃ​ഷ്​​ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​ന്​ ഇ​തോ​ടെ പ​രി​ഹാ​ര​മാ​കും. 2013 ന​വം​ബ​റി​ൽ 20 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യും 2014 ഒ​ക്​​ടോ​ബ​റി​ൽ സാ​േ​ങ്ക​തി​കാ​നു​മ​തി​യും പ​ദ്ധ​തി​ക്ക്​ ല​ഭി​ച്ചി​രു​ന്നു. പ​ദ്ധ​തി​യു​ടെ േസ്രാ​ത​സ്സ്​​ കാ​ഞ്ഞാ​ർ ആ​ണ്. കാ​ഞ്ഞാ​റി​ൽ നി​ല​വി​ലു​ള്ള ഒ​മ്പ​ത്​ മീ​റ്റ​ർ വ്യാ​സ​മു​ള്ള കി​ണ​റ്റി​ൽ ശേ​ഖ​രി​ക്കു​ന്ന ജ​ലം നെ​ല്ലി​ക്കാ​മ​ല​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്ക്​ പ​മ്പ് ചെ​യ്യും.

ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ ശേ​ഷി പ്ര​തി​ദി​നം 40 ല​ക്ഷം ലി​റ്റ​റാ​ണ്. ശു​ദ്ധീ​ക​രി​ച്ച ജ​ലം മ​ന്തി​രം​പാ​റ, കു​ഴി​ഞ്ഞാ​ലി​ക്ക​വ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച സം​ഭ​ര​ണി​ക​ളി​ലേ​ക്ക്​ 9600 മീ. ​നീ​ള​ത്തി​ൽ പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​മ്പ് ചെ​യ്യും. മ​ന്തി​രം​പാ​റ, കു​ഴി​ഞ്ഞാ​ലി​ക്ക​വ​ല, ഇ​ളം​ദേ​ശം, പു​ളി​യാ​നി​ത്ത്, കു​രു​തി​ക്ക​ളം, ചെ​മ്പ​ക​ത്തി​നാ​ൽ​മ​ല, മേ​ത്തൊ​ട്ടി തു​ട​ങ്ങി ഏ​ഴ്​ സം​ഭ​ര​ണി​ക​ളി​ൽ​നി​ന്നു​മാ​യി വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ൽ 132 കി.​മീ. നീ​ള​ത്തി​ൽ വി​ത​ര​ണ​ശൃം​ഖ​ല വ​ഴി ജ​ല​വി​ത​ര​ണം ന​ട​ത്തും.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് പ​ദ്ധ​തി​ക്ക്​ 20 കോ​ടി രൂ​പ ചെ​ല​വാ​യി​ട്ടു​ണ്ട്. ജ​ല​ജീ​വ​ൻ പ​ദ്ധ​തി വ​ഴി പ​ഞ്ചാ​യ​ത്തി​ലെ 2200 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള ക​ണ​ക്​​ഷ​ൻ ന​ൽ​കു​ന്ന പ്ര​വൃ​ത്തി​യും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. അ​ടു​ത്ത 30 വ​ർ​ഷ​ത്തെ ജ​ന​സം​ഖ്യ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ 20,700 ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്​​തി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Drinking water will not be cut off in Thodupuzha and Velliyamattam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.