കീടനിയന്ത്രണത്തിന് ഡ്രോണുകളും

ഇടുക്കി: കാർഷിക മേഖലയുമായി ബന്ധപ്പെട്ട കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയൽ സർവേ തുടങ്ങിയ ആവശ്യങ്ങൾക്ക് ഇനി ഡ്രോണുകളും. കാർഷിക ഡ്രോണിന്റെ പ്രവർത്തനം പരിചയപ്പെടുത്തലും പ്രദർശനവും വട്ടവട പഞ്ചായത്തിലെ പള്ളംവയലിൽ ഈമാസം ഏഴിന് രാവിലെ 10ന് നടക്കും.

കൃഷിയിടങ്ങളിൽ കുറഞ്ഞ അളവിൽ കൂടുതൽ സ്ഥലത്ത് കള-കീടനിയന്ത്രണത്തിനും വളപ്രയോഗത്തിനും ഡ്രോണുകൾ സഹായകമാകും. സബ്സിഡിയോടെ കാർഷിക യന്ത്രങ്ങൾ നൽകി കാർഷിക രംഗം സ്മാർട്ടാക്കുന്ന എസ്.എം.എ.എം പദ്ധതിയുടെ ഭാഗമായാണ് കർഷകർക്ക് ഡ്രോൺ പരിശീലനം. കർഷക ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും ഡ്രോൺ വാങ്ങാൻ 50 ശതമാനം സബ്സിഡിയും കൃഷി വകുപ്പ് നൽകും.

കർഷകർക്ക് താഴെ നിന്ന് റിമോട്ടുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന ഡ്രോണുകൾ 10 മിനിറ്റിനുള്ളിൽ ഒരേക്കറിൽ വളപ്രയോഗം നടത്തും. 10 ലിറ്റർ ശേഷിയുള്ള ഡ്രോണിന് അഞ്ചു ലക്ഷത്തോളം രൂപയാണ് വില. പരിശീലന പരിപാടി വട്ടവട പഞ്ചായത്ത് പ്രസിഡന്റ് ഗണപതിയമ്മാളിന്റെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഭവ്യ കണ്ണൻ ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - drones for pest control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.