പ്രാഥമിക റിപ്പോർട്ടി​ലെ കണ്ടെത്തൽ; കരുതൽ മേഖലയിൽ നിർമാണങ്ങൾ 13,848

തൊടുപുഴ: ഉപഗ്രഹസർവേയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം ജില്ലയിലെ സംരക്ഷിതവനങ്ങളുടെ ചുറ്റുമുള്ള ഒരു കിലോമീറ്റർ കരുതൽ മേഖലയിൽ (ബഫർസോൺ) ഉൾപ്പെടുന്ന നിർമാണങ്ങൾ -13,848. വീടുകൾ, വിവിധ സ്ഥാപനങ്ങൾ, വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ തുടങ്ങിയ നിർമാണങ്ങളാണ് ഉൾപ്പെടുന്നത്. എന്നാൽ, പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ സമഗ്രമല്ലെന്നും പിഴവുകൾ നിറഞ്ഞതാണെന്നും വിമർശനം ഉയർന്നു.

കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്‍റ് സെന്‍ററാണ് (കെ.എസ്.ആർ.ഇ.സി) തയാറാക്കിയത്. നേരിട്ട് സ്ഥലം സന്ദർശിച്ചുള്ള പഠനത്തിന് പകരം വേണ്ടത്ര കൃത്യതയില്ലാത്ത ഉപഗ്രഹ സർവേയെ ആശ്രയിച്ചതിലൂടെ വിവരങ്ങൾ അപൂർണവും ഒട്ടേറെ പൊരുത്തക്കേടുകൾ നിറഞ്ഞതുമായി എന്നാണ് വിമർശനം.തെറ്റായ റിപ്പോർട്ടിലെ വിവരങ്ങൾ ആധികാരികമെന്ന നിലയിൽ സുപ്രീം കോടതിയിൽ നൽകാനുള്ള സർക്കാർ നീക്കം കരുതൽമേഖല വിഷയം ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു.

വീടുകൾ 3009; വാണിജ്യസ്ഥാപനങ്ങൾ 2531

ജില്ലയിലെ എട്ട് സംരക്ഷിതവനങ്ങളുടെ കരുതൽ മേഖലയിലായി 13,848 നിർമാണങ്ങൾ ഉൾപ്പെടുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടിലെ കണക്ക്. പെരിയാർ -5570, ഇടുക്കി -3944, ആനമുടി -1292, മതികെട്ടാൻ -990, ഇരവികുളം -769, ചിന്നാർ -623, കുറിഞ്ഞിമല -597, പാമ്പാടുംചോല -63 എന്നിങ്ങനെയാണ് ഓരോ സംരക്ഷിത വനത്തിന്‍റെയും ഒരു കിലോമീറ്റർ ചുറ്റളവിലെ എണ്ണം കണക്കാക്കിയിരിക്കുന്നത്.

ഇവയിൽ 3009 എണ്ണം വീടുകളും 2531 എണ്ണം വാണിജ്യസ്ഥാപനങ്ങളും 67 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങളും 50 എണ്ണം മതസ്ഥാപനങ്ങളുമാണ്. ഒരേ സമയം വാണിജ്യവും പാർപ്പിടവും കൂടി വരുന്ന വിഭാഗത്തിൽ 5904 കെട്ടിടങ്ങളുമുണ്ട്.സംസ്ഥാനത്തുതന്നെ കരുതൽ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും (48) മതസ്ഥാപനങ്ങളും (35) വരുന്നത് ഇടുക്കി വന്യജീവി സങ്കേത പരിധിയിലാണ്.

4 പ​ഞ്ചാ​യ​ത്ത്​; 2617 സ​ർ​വേ ന​മ്പ​റു​ക​ൾ

ജി​ല്ല​യി​ലെ എ​ട്ട്​ സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ക​രു​ത​ൽ മേ​ഖ​ല​യി​ൽ 15 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നാ​യി 2617 ഭൂ​മി​യു​ടെ സ​ർ​വേ​ന​മ്പ​റു​ക​ളാ​ണ​ു​ള്ള​ത്. ഇ​വ​യി​ൽ 1897 സ​ർ​വേ ന​മ്പ​റു​ക​ൾ പൂ​ർ​ണ​മാ​യും 720 ന​മ്പ​റു​ക​ൾ ഭാ​ഗി​ക​മാ​യും പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ക​രു​ത​ൽ മേ​ഖ​ല പ​രി​ധി​യി​ൽ വ​രു​ന്നു. മ​റ​യൂ​ർ -97, മൂ​ന്നാ​ർ -273, കാ​ന്ത​ല്ലൂ​ർ -412, വ​ട്ട​വ​ട -730, ചി​ന്ന​ക്ക​നാ​ൽ -107, ശാ​ന്ത​ൻപാറ -414, അ​റ​ക്കു​ളം -എ​ട്ട്, ക​ഞ്ഞി​ക്കു​ഴി -141, കാ​മാ​ക്ഷി -47, കാ​ഞ്ചി​യാ​ർ -116, മ​രി​യാ​പു​രം -102, ഉ​പ്പു​ത​റ ഏ​ഴ്, കു​മ​ളി -122, വ​ണ്ടി​പ്പെ​രി​യാ​ർ -41 എ​ന്നി​ങ്ങ​നെ​യാ​ണ്​ സ​ർ​വേ ന​മ്പ​റു​ക​ളു​ടെ എ​ണ്ണം.

പൊ​രു​ത്ത​ക്കേ​ടു​ക​ളു​ടെ റി​പ്പോ​ർ​ട്ട്​

സം​സ്ഥാ​ന​ത്തെ 23 സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ളി​ൽ ഇ​ര​വി​കു​ളം, കു​റി​ഞ്ഞി​മ​ല, ഇ​ടു​ക്കി, പെ​രി​യാ​ർ, ചി​ന്നാ​ർ, പാ​മ്പാ​ടും​ചോ​ല, മ​തി​കെ​ട്ടാ​ൻ, ആ​ന​മു​ടി എ​ന്നി​ങ്ങ​നെ എ​ട്ടെ​ണ്ണ​വും ഇ​ടു​ക്കി​യി​ലാ​ണ്. ഈ ​വ​ന​മേ​ഖ​ല​ക​ളു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ്​ ക​രു​ത​ൽ മേ​ഖ​ല​യാ​യി പ​രി​ഗ​ണി​ച്ച്​ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ശ​ക്തമാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ജ​ന​വാ​സ മേ​ഖ​ല​ക​ൾ നി​ർ​ണ​യി​ക്കാ​ൻ ഉ​പ​ഗ്ര​ഹ സ​ർ​വേന​ട​ത്തി​യ​ത്.

എ​ന്നാ​ൽ, ജ​ന​വാ​സ മേ​ഖ​ല​ക​ളു​ടെ എ​ണ്ണം യ​ഥാ​ർ​ഥ​ത്തി​ൽ ഉ​ള്ള​തി​നെ​ക്കാ​ൾ വ​ള​രെ കു​റ​ച്ച്​ കാ​ണി​ക്കു​ന്ന​താ​ണ്​ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്​ എ​ന്ന വി​മ​ർ​ശ​ന​മു​ണ്ട്. വി​വ​ര​ങ്ങ​ളി​ലെ പൊ​രു​ത്ത​ക്കേ​ടും റി​പ്പോ​ർ​ട്ടി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തി​ലെ ആ​ശ​യ​ക്കു​ഴ​പ്പ​വും സ്ഥ​ല​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്തു​ക​ളും വി​ല്ലേ​ജു​ക​ളും മാ​റി​പ്പോ​യ​തു​മെ​ല്ലാം ക​ർ​ഷ​ക​ർ​ക്ക്​ പു​തി​യ ത​ല​വേ​ദ​ന​യാ​കു​ക​യാ​ണ്.

Tags:    
News Summary - Findings in the preliminary report; 13,848 constructions in buffer zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.