മൂലമറ്റം: ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക്കുമെല്ലാം കൂട്ടിക്കലര്‍ത്തി പരിസ്ഥിതിക്കും അയല്‍ക്കാര്‍ക്കും ദോഷമുണ്ടാക്കുന്നുവെന്ന പരാതിയില്‍ അറക്കുളം സെന്റ് ജോസഫ്സ് കോളജ് മാനേജ്മെന്റിന് കാല്‍ലക്ഷം രൂപ പിഴയിട്ടു. പിഴയൊടുക്കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് നോട്ടീസില്‍ പറയുന്നു.
കോളജ് പുരയിടത്തിന്റെ അതിര്‍ത്തിയില്‍ വന്‍തോതില്‍ മാലിന്യം തള്ളിയതിനെ തുടര്‍ന്നാണ് നടപടി. അയല്‍വാസി പുളിക്കമൂഴയില്‍ തോമസാണ് ഇതിനെതിരെ പരാതി നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ച് മലിനീകരണം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിഴ ചുമത്തി നോട്ടീസ് നല്‍കിയത്.
പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും ഹരിത കര്‍മസേനക്ക് നല്‍കണമെന്നാണ് നിയമം. ജൈവ മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്കരിക്കേണ്ടതുമുണ്ട്. എന്നാല്‍ കോളജ് അധികൃതര്‍ ഇക്കാര്യത്തില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുകയാണെന്ന് പഞ്ചായത്തധികൃതര്‍ വ്യക്തമാക്കി. മുമ്പും ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും മാലിന്യസംസ്കരണത്തില്‍ വീഴ്ച വരുത്തുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് പഞ്ചായത്ത് നടപടിയെടുത്തത്. ഒരു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ് കോളജിന്റേതെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോളജിനെ മോശമാക്കാനെന്ന് പ്രിന്‍സിപ്പല്‍
മാലിന്യം തള്ളിയതായി പറയുന്ന സ്ഥലം സെന്റ് ജോസഫ്സ് അക്കാദമിയുടേതാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് വേങ്ങാലുവേക്കല് നല്കിയ മറുപടിയില്‍ പറഞ്ഞു. കോളജുമായി വസ്തുതര്ക്കമുള്ളയാളാണ് പരാതിക്കാരന്. പരാതിക്ക് പിന്നില്‍ വൈരാഗ്യവും കോളജിന് അവമതിപ്പുണ്ടാക്കാനുള്ള ശ്രമമവുമാണ്. പുരയിടത്തില്‍ കണ്ടെത്തിയ മാലിന്യം ഇവിടെനിന്ന് തള്ളിയതാണെന്നതിന് തെളിവില്ലെന്നും മറുപടിയില്‍ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.