അടിമാലി: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരനായ യുവാവിന് പരിക്ക്. മൂന്നാർ വട്ടവടയിലെ ഹോട്ടൽ ജീവനക്കാരനും കായംകുളം സ്വദേശിയുമായ അനീഷിനാണ് (21) പരിക്കേറ്റത്. സാരമായി പരിക്കേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോട്ടലിലേക്ക് വെള്ളം വരാത്തത് പരിശോധിക്കാൻ പോകുമ്പോഴാണ് ആക്രമണം. അനീഷിനെ കാണാതായതോടെ മറ്റു ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ബോധമില്ലാതെ ഊർക്കാടിനു മുകളിലുള്ള വനത്തിനോടു ചേർന്ന വഴിയോരത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ചുമന്ന് റോഡിലെത്തിച്ച ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.