തൊടുപുഴ: സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ ഇടപെടലിനെ തുടർന്ന് പീരുമേട് പഴയ കെ.കെ റോഡിൽ പാലത്തിനോട് ചേർന്ന് അഴുതയാറ്റിൽ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച തടയണ പൂർണമായി പൊളിച്ചുനീക്കി. തടയണ കാരണം ആറ്റോരത്തെ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യത്തിലാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നടപടിക്ക് നിർദേശിച്ചത്.
ശാസ്ത്രീയ പഠനം നടത്താതെ 2011-12 കാലത്താണ് തടയണ നിർമിച്ചത്. ഇരുപതോളം കുടുംബങ്ങളാണ് ഇതിെൻറ തിക്തഫലം അനുഭവിച്ചത്.
കനത്ത മഴ പെയ്യുമ്പോൾ അണക്കെട്ട് നിറയുകയും സമീപ വീടുകളിൽ വെള്ളം കയറുകയും ചെയ്യും. കഴിഞ്ഞ പ്രളയ കാലത്ത് അണക്കെട്ടിൽ വെള്ളം കയറി വീടുകൾ വെള്ളത്തിനടിയിലായി.
ഒരു ഉപകാരവും ആർക്കുമില്ലാത്ത തടയണ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമിയാണ് കമീഷനെ സമീപിച്ചത്.
ഇടുക്കി ജില്ല കലക്ടറുടെ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് തടയണ പൊളിച്ചുനീക്കിയതെന്ന് അഴുത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.