ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആശുപത്രിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനത്തിന് കൃത്യമായ മാസ്റ്റര്‍പ്ലാന്‍ തയാറാക്കണമെന്നും ആവശ്യപ്പെട്ടു.
നിര്‍മാണപുരോഗതി വിലയിരുത്തുന്നതിനും അവലോകനം ചെയ്യുന്നതിനും ഇടുക്കി സബ് കലക്ടര്‍ ഡോ. അരുണ്‍ എസ്.നായരെ ചുമതലപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ജൂണ്‍ 15നകം കൈമാറും.
യോഗത്തില്‍ കലക്ടര്‍ ഷീബ ജോര്‍ജ്, സബ് കലക്ടര്‍ ഡോ. അരുണ്‍ എസ്.നായര്‍, ജില്ല പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്, എച്ച്.ഡി.സി അംഗങ്ങളായ അനില്‍ കൂവപ്ലാക്കല്‍, ഷിജോ തടത്തില്‍, ഔസേപ്പച്ചന് ഇടക്കുളം, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മീന ഡി, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ സുരേഷ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.