14 സഹകരണ ബാങ്കുകളിൽ ക്രമക്കേട്​ കണ്ടെത്തി

ഇ​ടു​ക്കി: ജി​ല്ല​യി​ലെ 14 സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ വ​ൻ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി സ​ഹ​ക​ര​ണ വ​കു​പ്പ് ക​ണ്ടെ​ത്തി. 2017 മു​ത​ൽ 2022 വ​രെ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ലാ​ണി​ത്. എ​ന്നാ​ൽ, വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ളെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന ബാ​ങ്കു​ക​ൾ ഈ ​പ​ട്ടി​ക​യി​ൽ ഇ​ല്ല.

ബാ​ങ്കി​ന്റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​ക്ക്​ പു​റ​ത്തു​ള്ള വ​സ്തു​വി​ന്റെ ഈ​ടി​ന്മേ​ൽ വാ​യ്പ ന​ൽ​കു​ക, അ​നു​മ​തി​യി​ല്ലാ​തെ പൊ​തു​ഫ​ണ്ട് വി​നി​യോ​ഗം, സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തി​ന്റെ ദു​ർ​വി​നി​യോ​ഗം, പ​രി​ധി​യി​ൽ കൂ​ടു​ത​ൽ വാ​യ്പ ന​ൽ​കു​ക, സ​ർ​ക്കു​ല​റു​ക​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി വാ​യ്പ​ക​ളി​ൽ ഇ​ള​വ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ക്ര​മ​ക്കേ​ടു​ക​ളും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ന​ഷ്ട​ത്തി​ലാ​കു​ന്ന ബാ​ങ്കു​ക​ളി​ൽ നി​ന്ന്​ നി​ക്ഷേ​പ​ക​ർ​ക്ക്​ പ​ണം തി​രി​കെ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

സി.​പി.​എം ഭ​രി​ക്കു​ന്ന ക​ട്ട​പ്പ​ന റൂ​റ​ൽ ഡ​വ​ല​പ്മെ​ന്റ് സൊ​സൈ​റ്റി​യി​ൽ പ​ണം നി​ക്ഷേ​പി​ച്ച സാ​ബു തോ​മ​സി​ന് ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ടി വ​ന്ന​തി​ന്റെ പ്ര​ധാ​ന കാ​ര​ണ​വും ഇ​താ​ണ്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും അ​ല്ലാ​ത്ത​തു​മാ​യ നി​ക്ഷേ​പ​ങ്ങ​ൾ തി​രി​കെ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന്​ കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന നെ​ടു​ങ്ക​ണ്ടം ഡീ​ലേ​ഴ്സ് സ​ഹ​ക​ര​ണ ബാ​ങ്കി​നെ​തി​രെ​യും നി​ക്ഷേ​പ​ക​ർ സ​മ​രം ന​ട​ത്തി​യി​രു​ന്നു.

കേ​ര​ള ബാ​ങ്കി​ൽ ആ​സ്തി ഈ​ട്​ ന​ൽ​കി കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ വാ​യ്പ​യെ​ടു​ത്താ​ണ് ജി​ല്ല​യി​ലെ ന​ഷ്ട​ത്തി​ലാ​യ എ​ട്ട്​ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​സ്തി​ക​ൾ, നി​ക്ഷേ​പ​ങ്ങ​ൾ, ഓ​ഹ​രി​ക​ൾ എ​ന്നി​വ​ക്ക്​ തു​ല്യ​മാ​യ ബാ​ങ്ക് വാ​യ്പ​ക​ളാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ നി​ല​നി​ൽ​പി​ന് ആ​ധാ​രം. എ​ന്നാ​ൽ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ങ്ങ​ൾ​ക്ക്​ വ​ഴ​ങ്ങി പ​ല ബാ​ങ്കു​ക​ളും ച​ട്ട വി​രു​ദ്ധ​മാ​യും വ്യാ​ജ സ്ഥി​ര നി​ക്ഷേ​പ ര​സീ​തു​ക​ൾ ഉ​പ​യോ​ഗി​ച്ചും വാ​യ്പ ന​ൽ​കു​ന്നു.

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മു​ൾ​പ്പെ​ടു​ന്ന തോ​ട്ടം മേ​ഖ​ല​യി​ലെ ഒ​രു സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഒ​രു സി.​പി.​എം നേ​താ​വ് വ്യാ​ജ പ​ട്ട​യം ഈ​ടു വെ​ച്ച് ര​ണ്ട്​ ത​വ​ണ​യാ​യി ല​ക്ഷ​ങ്ങ​ൾ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ഇ​തേ ബാ​ങ്കി​ൽ നി​ന്നും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ വ​സ്തു ഈ​ടി​ന്മേ​ൽ 43.45 കോ​ടി രൂ​പ​യാ​ണ് വാ​യ്പ ന​ൽ​കി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബാ​ങ്കു​ക​ളു​ടെ ക്ലാ​സി​ഫി​ക്കേ​ഷ​ൻ അ​നു​സ​രി​ച്ച് വ​രു​മാ​ന​ത്തി​ൽ നി​ന്നാ​ണ് ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ശ​മ്പ​ളം ക​ണ്ടെ​ത്തേ​ണ്ട​ത്. എ​ന്നാ​ൽ ക​ട​ക്കെ​ണി​യി​ലാ​യ ബാ​ങ്കു​ക​ൾ പ​ല​തും നി​ക്ഷേ​പ​ത്തി​ൽ നി​ന്നാ​ണ്​ ശ​മ്പ​ളം ന​ൽ​കു​ന്ന​ത്.

സ്ഥി​രം ക്ര​മ​ക്കേ​ടു​ക​ൾ ഇ​വ

ക്ര​മ​പ്ര​കാ​രം അ​ല്ലാ​തെ വാ​യ്പ ന​ൽ​ക​ൽ, വ്യാ​ജ സ്ഥി​ര നി​ക്ഷേ​പ ര​സീ​ത് ഉ​പ​യോ​ഗി​ച്ച് വാ​യ്പ ന​ൽ​കു​ക, ക്ലാ​സി​ഫി​ക്കേ​ഷ​ൻ അ​നു​സ​രി​ച്ച​ല്ലാ​തെ നി​യ​മ​നം ന​ട​ത്തു​ക, സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ ന​ൽ​കി​യ​തി​ലു​ള്ള വ്യ​ത്യാ​സം, സ്വ​ർ​ണ വാ​യ്പ​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ, നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലെ സ്റ്റോ​ക്ക് വ്യ​ത്യാ​സം, എം.​ഡി.​എ​സി​ന് ഈ​ടി​ല്ലാ​തെ തു​ക ന​ൽ​ക​ൽ, ആ​സ്തി​ക​ൾ ക്ര​മ​വി​രു​ദ്ധ​മാ​യി ലേ​ലം ചെ​യ്ത് ന​ഷ്ടം വ​രു​ത്തു​ക 

Tags:    
News Summary - Irregularities were found in 14 cooperative banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.