മാ​ങ്കു​ള​ത്തെ ആ​ദി​വാ​സി സ​​ങ്കേ​ത​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​രു​ച​ക്ര​വാ​ഹ​ന ലൈ​സ​ൻ​സ്​ നേ​ടി​യ​വ​ർ

ആദിവാസി കുടികളിൽ ഗോത്ര സേവ പദ്ധതി

തൊ​ടു​പു​ഴ: ആ​ദി​വാ​സി സ​ങ്കേ​ത​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ‌​ക്ക് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ കു​ടി​ക​ളി​ലെ​ത്തി പ​രി​ശീ​ല​നം ന​ൽ​കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

ആ​ദി​വാ​സി കു​ടി​ക​ളി​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്​ പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലും ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളെ യാ​ത്ര സം​വി​ധാ​ന​ത്തി​ന് സ്വ​യം​പ​ര്യാ​പ്ത​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ലു​മാ​ണ്​​ ‘ഗോ​ത്ര സേ​വ’ ന​ട​പ്പാ​ക്കു​ന്ന​ത്. ‘നാ​ളെ​യു​ടെ സാ​ര​ഥി​യാ​കാ​ൻ ന​മു​ക്കൊ​രു​മി​ക്കാം’ ടാ​ഗ് ലൈ​നു​മാ​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. കു​ടി​ക​ളി​ലും മ​റ്റു​മു​ള്ള യു​വാ​ക്ക​ൾ​ക്ക്​ ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ പ​ഠി​പ്പി​ച്ച്​ അ​വ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി ലൈ​സ​ൻ​സ്​ ന​ൽ​കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ ര​ണ്ടു​മാ​സം മു​മ്പ്​ മാ​ങ്കു​ളം ശേ​വ​ലു​കു​ടി​യി​ൽ ര​ണ്ടു​മാ​സ​ത്തെ ലേ​ണേ​ഴ്സ് പ​രി​ശീ​ല​ന​ത്തി​ന് ഒ​ടു​വി​ൽ വി​ജ​യി​ച്ച 28 പേ​ർ​ക്ക് 29ന്​ ​മാ​ങ്കു​ള​ത്ത്​ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റ​ണി രാ​ജു ലൈ​സ​ൻ​സ് വി​ത​ര​ണം ചെ​യ്യും.

അ​ടി​മാ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​വി​കു​ളം സ​ബ് ആ​ർ.​ടി ഓ​ഫി​സ് അ​ധി​കൃ​ത​രാ​ണ് കു​ടി​ക​ളി​ലെ​ത്തി ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പ​ഠി​പ്പി​ച്ച് ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് എ​ടു​പ്പി​ച്ച ശേ​ഷ​മാ​ണ് ടെ​സ്റ്റ് ന​ട​ത്തി ലൈ​സ​ൻ​സി​ന് അ​ർ​ഹ​രാ​ക്കി​യ​ത്. 28ൽ ​ര​ണ്ടു​പേ​ർ വ​നി​ത​ക​ളാ​ണ്. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വൈ​കീ​ട്ട് ത​ങ്ങ​ളു​ടെ ജോ​ലി അ​വ​സാ​നി​ച്ച ശേ​ഷം അ​ടി​മാ​ലി​യി​ൽ​നി​ന്ന്​ കു​ടി​ക​ളി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ്​ പ​രി​ശീ​ല​ന​വും ന​ൽ​കി​യ​ത്.

പ​ദ്ധ​തി മ​റ്റ്​ കു​ടി​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും

ഗോ​ത്ര​വി​ഭാ​ഗ ജ​ന​ത​ക്ക്​ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, സ്ത്രീ​പു​രു​ഷ ഭേ​ദ​മെ​ന്യേ ഇ​വ​രെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ച് ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗോ​ത്ര​സേ​വ പ​ദ്ധ​തി​ക്ക് രൂ​പം​ന​ൽ​കി​യ​തെ​ന്ന്​ ഇ​ടു​ക്കി ആ​ർ.​ടി.​ഒ ആ​ർ. ര​മ​ണ​ൻ പ​റ​ഞ്ഞു. ഇ​തി​ന് ട്രൈ​ബ​ൽ വ​കു​പ്പി​ന്റെ പി​ന്തു​ണ​യും ല​ഭി​ക്കു​ന്നു​ണ്ട്. ദേ​വി​കു​ളം ജോ. ​ആ​ർ.​ടി.​ഒ ടി.​എ​ച്ച്. യെ​ൽ​ദോ​യു​ടെ​യും പി​ന്തു​ണ​യോ​ടെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ൻ.​കെ. ദീ​പു, എ​സ്. ഫ്രാ​ൻ​സി​സ്, എ.​എം.​വി.​ഐ​മാ​രാ​യ ഫ​വാ​സ് സ​ലിം, അ​ബി​ൻ ഐ​സ​ക്, മ​റ്റു ജീ​വ​ന​ക്കാ​രാ​യ കെ. ​ഹ​രി​ത, പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി മ​റ്റ്​ കു​ടി​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്നും ആ​ർ.​ടി.​ഒ പ​റ​ഞ്ഞു.

ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്റ് ഓ​ഫി​സ​ർ, ഊ​രു​മൂ​പ്പ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ഭാ​ര​വാ​ഹി​ക​ൾ, എ​സ്.​ടി പ്ര​മോ​ട്ട​ർ എ​ന്നി​വ​രി​ൽ​നി​ന്നും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി അ​വ​രി​ൽ​നി​ന്നും അ​പേ​ക്ഷ നേ​രി​ട്ട് സ്വീ​ക​രി​ക്കും. 

Tags:    
News Summary - In tribal huts Gotra Seva Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.