നെടുങ്കണ്ടം: ജൂലൈ പിറക്കുമ്പോള്‍ പൂര്‍വകാല ഓര്‍മയുടെ ഭീതിയിലാണ് മലയോര ജനത. എല്ലാ ജൂലൈയിലും മലയോര മേഖലക്ക് കൊടിയ ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം നിലവധി ജീവൻ പൊലിഞ്ഞതും നാശനഷ്ടം ഉണ്ടായതെല്ലാം ഈ മാസത്തിലാണ്.
ഇക്കുറി കാലവര്‍ഷം ശക്തി പ്രാപിക്കാത്തതും ജനത്തെ ഭീതിയിലാക്കുന്നുണ്ട്. ഒാരോ ജൂലൈയിലും മനുഷ്യര്‍ക്കും വളര്‍ത്തു മൃഗങ്ങൾ ഉള്‍പ്പെടെ ജീവഹാനിയും ഏക്കറു കണക്കിന് സ്ഥലത്തെ കൃഷിയും നശിച്ചിട്ടുണ്ട്.
നിരവധി റോഡുകളും പാലങ്ങളും കലുങ്കുകളും വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയിട്ടുണ്ട്. പുഴകളും അരുവികളും ഗതിമാറിയൊഴുകി. മലകള്‍ അടര്‍ന്ന് കൂറ്റന്‍ പാറകള്‍ നിരങ്ങിയെത്തി വീടുകളും കൃഷിയും തകര്‍ത്തതിനൊപ്പം ദിവസങ്ങളോളം ഗതാഗതം സ്തംഭിപ്പിച്ചിട്ടുണ്ട്. പാറകളും മറ്റും നിരങ്ങി നീങ്ങിയും മണ്ണിടിഞ്ഞുമാണ് ദുരന്തം ഏറെയും ഉണ്ടായിട്ടുള്ളത്. എണ്ണിയാല്‍ ഒടുങ്ങാത്ത ദുരന്തമാണ് ഓരോ വര്‍ഷവും ഹൈറേഞ്ചിൽ ഉണ്ടായിട്ടുള്ളത്. പാറക്കെട്ടുകള്‍ക്കും ഉറവച്ചാലുകള്ക്കും അരികില്‍ താമസിക്കുന്നവര്‍ക്കാണ് ഏറെ ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.