കാഞ്ഞാർ: കാഞ്ഞാർ വാട്ടർ തീം പാർക്കിന്റെ മുഖം മിനുക്കി എൻ.എൻ.എസ് യൂനിറ്റ്. അധികൃതരുടെ അവഗണനയിൽ കാടുപിടിച്ച കിടന്ന പാർക്കിനാണ് പുതുവർഷത്തിൽ പുതിയ മുഖം നൽകിയിരിക്കുന്നത്. കാടും പടലവും വെട്ടിമാറ്റി മതിലുകളും ഇരിപ്പിടങ്ങളും ചായം പൂശി മനോഹരമാക്കി. ഇരിപ്പിടങ്ങളിൽ ഛായാ ചിത്രങ്ങളും വരച്ചു ചേർത്തു. മരങ്ങളിൽ തൂങ്ങിയാടുന്ന തരത്തിൽ വർണം പൂശിയ കുപ്പികളും കെട്ടിത്തൂക്കിയിട്ടുണ്ട്. മൂവാറ്റുപുഴ ഇലാഹിയ എൻജിനീയറിങ്ങ് കോളജ് എൻ.എസ്.എസ് യൂണിറ്റ് വിദ്യാർഥികളാണ് പാർക്ക് നവീകരിച്ചത്. യൂനിറ്റിലെ നൂറോളം വിദ്യാർഥികൾ മണിക്കൂറോളം ഇതിനായി പരിശ്രമിച്ചു. എൻ.എസ്.എസ് യൂനിറ്റിന്റെ 7 ദിന പദ്ധതിയുടെ ഭാഗമായി കുടയത്തൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 13 ലക്ഷം രൂപ ചെലവഴിച്ച് വർഷങ്ങൾക്ക് മുൻപ് നിർമിച്ചതാണ് ഈ പാർക്ക്. പൂച്ചെടികളും ചെറുമരങ്ങളും വച്ച് പിടിപ്പിച്ച് അരക്കിലോമീറ്ററോളം ദൂരത്തിൽ ചെറു ഉദ്യാനമാണ് നിർമിച്ചത്. മലങ്കര ജലാശയത്തിന്റെ തീരത്ത് നിർമിച്ചിരിക്കുന്ന ഈ ഉദ്യാനത്തിൽ നിരവധി വഴിയാത്രക്കാർ വിശ്രമിക്കാനായി എത്താറുണ്ടായിരുന്നു. എന്നാൽ അടിസ്ഥാനം വേണ്ടുന്ന ഇരിപ്പിടങ്ങളും നവീകരണവും ശുചീകരണവും മുടങ്ങിയതോടെ കാലക്രമേണ പാർക്ക് കാട് കയറി നശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.