കട്ടപ്പന: ഉൽപാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലേക്ക്. കോവിഡ് കാലത്തും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതിനിടെ ഉൽപാദനച്ചെലവിൽ 40 ശതമാനത്തിലേറെ വർധനയാണ് ഉണ്ടായത്. ഇതോടെ നൂറുകണക്കിന് കർഷകരുടെ ജീവിതം വഴിമുട്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടിയായതോടെ ഇരട്ടി പ്രഹരമായി.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയാണ് പാല് ഉല്പാദനച്ചെലവ് കുതിച്ചുയർന്നത്. 2017ലാണ് അവസാനമായി മില്‍മ പാല്‍വില വര്‍ധിപ്പിച്ചത്. അന്ന് 50 കിലോ കാലിത്തീറ്റക്ക് 960 രൂപയായിരുന്നു. ഇന്ന് ഇത് 1325 രൂപക്ക് മുകളിലാണ്. ഒരു കിലോ കച്ചിക്ക് ഒമ്പത് രൂപയായിരുന്നത് 17 രൂപയില്‍ എത്തി.
കച്ചി കിട്ടാനില്ലാത്തതിനാല്‍ വില ഓരോ ദിവസവും ഉയരുകയാണ്. നിലവിൽ 10 ലിറ്റര്‍ പാല് ലഭിക്കുന്ന ഒരു പശുവിന് ആറ് കിലോ കാലിത്തീറ്റ നൽകണം. ഇപ്പോഴത്തെ വിലനിലവാരം അനുസരിച്ച് ഇതിന് 159 രൂപയോളം വരും. പ്രതിദിനം 10 കിലോയിലേറെ കച്ചിയും വേണം. ഒരു ലിറ്ററിന് 36 രൂപ തോതില്‍ 10 ലിറ്റര്‍ പാലിന് കര്ഷകന് ലഭിക്കുന്നത് 360 രൂപയാണ്. ഇതില്‍ 300 രൂപയും ഉല്പാദനച്ചെലവായി മാറുമ്പോള്‍ ഉപജീവനത്തിനും ബാങ്ക് വായ്പ തിരിച്ചടവിനും വേറെ മാര്‍ഗം കണ്ടെത്തേണ്ടിവരുന്നു.
ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയുമാണ് പലരും പശുവിനെ വാങ്ങിയതും തൊഴുത്ത് നിർമിച്ചതും. ലാഭകരമല്ലാതെ വന്നതോടെ ക്ഷീരമേഖലയിൽനിന്ന് പിന്മാറുന്നവരുടെ എണ്ണവും കൂടി. കോവിഡ് ബാധിച്ച് കർഷകൻ ചികിത്സയിലാകുന്നതോടെ പശുക്കളെ സംരക്ഷിക്കാൻ ആളില്ലാതായി. ചില സ്ഥലങ്ങളിൽ പഞ്ചായത്തിെൻറ സഹകരണത്തോടെ വിവിധ സംഘടനാ പ്രവർത്തകരും സന്നദ്ധ സംഘങ്ങളുമാണ് ഇത്തരം വീടുകളിലെ കന്നുകാലികളെ പരിപാലിക്കുന്നത്.
തമിഴ്നാട്ടിലും കര്‍ണാടകത്തിലും ക്ഷീര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാണ്. തമിഴ്നാട്ടില്‍ ഒരു ലിറ്റര്‍ പാലിന് 28 രൂപയാണ് കിട്ടുന്നതെങ്കിലും ഉല്പാദനച്ചെലവ് കുറവായതിനാല്‍ കൃഷി ലാഭകരമാണ്. കര്‍ണാടകത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് സർക്കാർ അഞ്ചുരൂപയോളം സബ്സിഡി നല്‍കുന്നുണ്ട്.
കോവിഡ് വ്യാപനവും തുടർച്ചയായ ലോക്ഡൗണും സൃഷ്ടിച്ച തിരിച്ചടി മറികടക്കാൻ ക്ഷീരവകുപ്പിെൻറ സഹായം അനിവാര്യമാണെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.