പോക്സോ കേസിൽ പ്രതിക്ക് 25 വർഷം കഠിന തടവും പിഴയും

ക​ട്ട​പ്പ​ന: പോ​ക്സോ കേ​സി​ൽ പ്ര​തിക്ക്​ 25 വ​ർ​ഷം ക​ഠി​ന​ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷ.പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ ത​രൂ​ർ നെ​ച്ചൂ​ർ എ​ട്ടും​പ​ള്ളി​യി​ൽ ചു​വ​റ്റു​പാ​ടം വീ​ട്ടി​ൽ ര​ഞ്ജി​ത്തി​നെയാണ്​ ​(25) ക​ട്ട​പ്പ​ന പോ​ക്സോ കോ​ട​തി ജ​ഡ്ജി വി. ​മ​ഞ്ജു​​ ശി​ക്ഷിച്ചത്.

2021ലാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി​ക്ക് ശി​ക്ഷ ല​ഭി​ച്ച​ത്.

പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​മ്പ​തു​ മാ​സം അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സു​സ്മി​ത ജോ​ൺ ഹാ​ജ​രാ​യി. 

Tags:    
News Summary - Accused gets 25 years rigorous imprisonment and fine in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.