കട്ടപ്പന: ഹോട്ടലിൽനിന്ന് പാർസൽ വാങ്ങിയ ഭക്ഷണത്തിൽ പുഴുവും ചത്ത പാറ്റയും. കട്ടപ്പന യിലെ ഹോട്ടലിൽനിന്ന് വാങ്ങിയ സാമ്പാറിലാണ് പുഴുവും പാറ്റയും കണ്ടെത്തിയത്. മേട്ടുക്കുഴി സ്വദേശിനി ലിസി ഞായറാഴ്ച രാവിലെയാണ് 10 പൊറോട്ടയും സാമ്പാറും പാർസൽ വാങ്ങിയത്.
തുടർന്ന് വീട്ടിലെത്തി രണ്ടും മൂന്നും വയസ്സുള്ള കൊച്ചുമക്കൾക്കൊപ്പം ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ സാമ്പാറിൽ ചത്ത പുഴു കിടക്കുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. വീണ്ടും പരിശോധിച്ചപ്പോൾ പാറ്റയെയും കണ്ടെത്തി.
സാമ്പാർ കഴിച്ച കുടുംബാംഗങ്ങളിൽ ഒരാൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നൽകാനാണ് വീട്ടമ്മയുടെ തീരുമാനം. ഏതാനും നാളുകൾക്ക് മുമ്പും ഇതേ ഹോട്ടലിൽനിന്ന് ചത്ത പാറ്റ അടങ്ങിയ ഭക്ഷണം ലഭിച്ചിട്ടുണ്ടെന്ന് വീട്ടമ്മ പറഞ്ഞു.
അടുത്തിടെ കട്ടപ്പന നഗരസഭയിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തിരുന്നു. എന്നാൽ, ഇത് ആദ്യമായിട്ടാണ് ഭക്ഷണത്തിൽ പുഴുവിനെയും ചത്തപാറ്റയെയും കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.