?????? ??????? ???????

തൊഴിലാളി ക്ഷാമവും വിലയിടിവും കാപ്പികർഷകർ കൃഷി ഉപേക്ഷിക്കുന്നു.

കട്ടപ്പന.തുടര്‍ച്ചയായ വിലയിടിവും തൊഴിലാളി ക്ഷാമവും മൂലം ജില്ലയിലെ കാപ്പി കൃഷി കർഷകർ ഉപേക്ഷിക്കുകയാണ് . ജില്ലയിലെ വന്‍കിട കാപ്പിതോട്ടങ്ങളിൽ ഭൂരിഭാഗവും വെട്ടി നശിപ്പിച്ചു പകരം ഏലം കൃഷി ചെയ്തു കഴിഞ്ഞു. ഏലം സാധിക്കാത്ത തോട്ടങ്ങളിൽ പകരം മറ്റു കൃഷി വിളകളും നട്ടു കഴിഞ്ഞു. അവശേഷിക്കുന്ന കർഷകരും കാപ്പി കൃഷിയിൽ നിന്ന് പിന്മാറാന്നുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി കാപ്പി വെട്ടി നശിപ്പിച്ചു തോട്ടം വെടിപ്പാക്കുകയാണ്.

രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന വിലത്തകര്‍ച്ചയാണ് കാപ്പി കര്‍ഷകര്‍ക്ക് തിരിച്ചടിയായത് . ഒരു കിലോ കാപ്പികുരുവിനു ഇന്ന് ലഭിക്കുന്ന വില കിലോഗ്രാമിന് 65 മുതൽ 70 രൂപയാണ് ലഭിക്കുന്നത് . റോബസ്റ്റ കാപ്പിക്ക് 75-80 രൂപവരെ വിലയുണ്ട് . റോബസ്റ്റ കാപ്പി പരുപ്പിന്‍റെ വിലയാകട്ടെ 130-135 രൂപയിലാണ് നിൽക്കുന്നത്. കൃഷിക്കാർ നൽകുന്ന സാധാരണ കാപ്പിയുടെ പരിപ്പിന് 120 രൂപയില്‍ താഴെയെ വില ലഭിക്കുന്നുള്ളു. ഈ വിലയിൽ കൃഷി മുന്നോട്ടു കൊണ്ടു പോകാനാവില്ല. തൊഴിലാളികളുടെ ക്ഷാമം മൂലം വിഷമിക്കുന്നതിനിടെ അവരുടെ കൂലിയിലും വലിയ വർധനവ് ഉണ്ടായി. വലിയ നഷ്ടം നേരിട്ടപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളോ കോഫി ബോര്‍ഡോ കാപ്പി കര്‍ഷകരുടെ സഹായത്തിന് എത്തിയില്ലെന്നും കര്‍ഷകര്‍ പറയുന്നു.

നിലവില്‍ കാപ്പി കുരു പറിക്കുന്നതിന് 500-600 രൂപവരെയാണ് പ്രതിദിനം കൂലി നല്‍കേണ്ടി വരുന്നത്. വളത്തിന്‍റെയും  മറ്റും വിലയും ഉയര്‍ന്നു. തൊഴിലാളി ക്ഷാമം മൂലം കഴിഞ്ഞ വർഷം പല കർഷകർക്കും വിളവെടുപ്പ് നടത്താനായില്ല. കാപ്പി കുരു ചെടിയിൽ നിന്ന് ഉണങ്ങി നശിച്ചു പോകുകയായിരുന്നു. കാപ്പി പരിപ്പിന് വർഷങ്ങൾക്ക് മുൻപ് കിലോഗ്രാമിന് 260 രൂപ വരെ വില ഉയർന്നിരുന്നു. അതിന് ശേഷം ഒരിക്കലും വില കാര്യമായി ഉയർന്നിട്ടില്ല.

വില തകർച്ചയാണ് കര്‍ഷകരെ കൃഷിയില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. നഷ്ടം സഹിച്ചു അധിക നാൾ കൃഷി മുന്നോട്ടു കൊണ്ടുപോകുവാനാവില്ല. മുന്‍ കാലങ്ങളില്‍ കാപ്പിക്കുരുവിന് 100 രൂപയ്ക്ക് മുകളില്‍ വില ഉയര്‍ന്നിരുന്നു. പിന്നീട് തുടര്‍ച്ചയായി വില ഇടിയുന്നതായിരുന്നു കാഴ്ച്ച. വില ഉയരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന കര്‍ഷകര്‍ക്കും ഇപ്പോള്‍ പ്രതീക്ഷ നഷ്ടമായിരിക്കുകയാണ്. 

Tags:    
News Summary - Coffee growers abandon farming due to labor shortages and falling prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.