ലാപ്​ടോപ്പിലെ ഫയലുകൾ ഹാക്ക് ചെയ്തു; ആവശ്യപ്പെട്ടത്​ 980 ഡോളർ

കട്ടപ്പന: ലാപ്​ടോപ്പിലെ ഫയലുകൾ ഹാക്ക് ചെയ്തു. തിരിച്ചുകിട്ടാൻ പണം ആവശ്യപ്പെട്ട്​ ഹാക്കർമാർ. ഇരട്ടയാർ നോർത്ത് നന്ത്യാട്ട് സെബിൻ എബ്രഹാമിനാണ് പണം ആവശ്യപ്പെട്ട്​ ഹാക്കർമാരുടെ ഭീഷണി ഉണ്ടായത്. സെബിൻ വിഡിയോ ഫയലുകൾ കോപ്പി ചെയ്യാനായി സുഹൃത്തിൽനിന്ന്​ വാങ്ങിക്കൊണ്ടുവന്ന ലാപ്‌ടോപ്പിലെ ഫയലുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

മെമ്മറി കാർഡ് കണക്ട് ചെയ്തശേഷം ലാപ്‌ടോപ്പിൽ ഇൻറർനെറ്റ് ഓൺ ആക്കിയപ്പോൾ ഒരുഫയൽ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ആകുകയും തുടർന്ന് ഫയലുകൾ നഷ്​ടമാകുകയുമായിരുന്നു. വി.പി.എച്ച്.എസ് ഫോർമാറ്റിലേക്കാണ് ഫയലുകൾ മാറിയത്. ഇതിനൊപ്പം ലഭിച്ച അറിയിപ്പിൽ 980 ഡോളർ നൽകിയാൽ ഫയലുകൾ മടക്കിനൽകാമെന്ന് ഹാക്കർമാർ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളിൽ പണംനൽകിയാൽ 490 ഡോളർ നൽകിയാൽ മതിയെന്നും വാഗ്ദാനം ചെയ്തിരുന്നു.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വിൻഡോസ് -8 ഇൻസ്​റ്റാൾ ചെയ്തിരുന്ന ലാപ്‌ടോപ്പിൽ വിൻഡോസ് -10 ഇൻസ്​റ്റാൾ ചെയ്തു. ലാപ്‌ടോപ് ഓഫാക്കി ​െവച്ചിരിക്കുമ്പോഴായിരുന്നു ഈ നടപടി. എന്നാൽ, സെബിൻ പണംനൽകാൻ തയാറായില്ല. 24 മണിക്കൂറിന്​ ശേഷവും പണംനൽകാതെ വന്നതോടെ തിങ്കളാഴ്ചയും ഹാക്കർമാരുടെ ഭീഷണി ഉണ്ടായി. സംഭവം സംബന്ധിച്ച് പൊലീസിൽ പരാതി നൽകാനാണ് സെബി​െൻറ തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.