കാലിത്തീറ്റ വില വർധന: ക്ഷീരകർഷകർ സമരത്തിന്

കട്ടപ്പന: ക്ഷീരമേഖലയെ പ്രതിസന്ധിയിലാഴ്ത്തി കാലിത്തീറ്റ വില കുത്തനെ ഉയർന്നതായി കേരള സ്റ്റേറ്റ് മിൽക് സൊസൈറ്റീസ്‌ അസോസിയേഷൻ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാൽ വില വർധിപ്പിക്കുക, കാലിത്തീറ്റ വില വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 16ന് തിരുവനന്തപുരം മിൽമ ഫെഡറേഷൻ ഓഫിസിന് മുന്നിൽ സമരം നടത്തും.

സമരത്തിൽ ജില്ലയിൽനിന്ന് 500 ക്ഷീരകർഷകരെ പങ്കെടുപ്പിക്കാൻ പാറക്കടവ് അപ്‌കോസിൽ ചേർന്ന ക്ഷീരസംഘം പ്രസിഡന്‍റുമാരുടെ യോഗം തീരുമാനിച്ചു.സമരം സംസ്ഥാന പ്രസിഡന്‍റ് പി.ആർ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡന്‍റായി കെ.പി. ബേബിയെയും സെക്രട്ടറിയായി ടോമി നെല്ലിപ്പാറയെയും ട്രഷററായി ജയിംസ് ചക്കുപള്ളത്തെയും തെരഞ്ഞെടുത്തു.വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ് പി.ആർ. സലിംകുമാർ, എസ്. വിജു, എം.ആർ. അനിൽകുമാർ, സണ്ണി തെങ്ങുംപള്ളി, കെ.പി. ബേബി എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Fodder price hike: Dairy farmers on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.