കട്ടപ്പന: പ്രളയത്തിൽ വീടുള്‍പ്പെടെ സകലതും നഷ്ടമായിട്ടും ദുരിതാശ്വാസ തുക പോലും ലഭിക്കാതെ കട്ടപ്പനയിൽ നാലു കുടുംബങ്ങൾ ദുരിതത്തിൽ. 2018 ആഗസ്റ്റ് എട്ടിനുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന മുളകരമോട് സ്വദേശികളായ സന്തോഷ്, പേക്കാട് ജിജി ജോസഫ്, പാറക്കടവ് തവളപ്പാറ സ്വദേശി ഹരി, കുന്തളംപാറ സ്വദേശി മിനി രാധാകൃഷ്ണന് എന്നിവരാണ് ഇപ്പോഴും സര്‍ക്കാറിെൻറ കനിവ് കാത്ത് വാടകവീട്ടില്‍ കഴിയുന്നത്.
നഗരസഭ പരിധിയില്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നുപോയ അഞ്ച് കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയടങ്ങിയ ദുരിതാശ്വാസ സഹായം അനുവദിച്ചിരുന്നു. എന്നാൽ, വർഷം മൂന്ന് കഴിഞ്ഞിട്ടും ഇവർക്ക് സഹായമോ വീടോ ലഭിച്ചില്ല.
ഒരു ആയുസ്സിെൻറ പ്രയത്നമാണ് അന്ന് ഒരുനിമിഷംകൊണ്ട് മണ്‍കൂനയായി മാറിയത്. തലനാരിഴക്കാണ് സന്തോഷും കുടുംബവും വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. സര്‍ക്കാറിെൻറ പ്രളയ ദുരിതാശ്വാസ പദ്ധതിപ്രകാരം വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍ക്കുള്ള 10 ലക്ഷം ഇവര്‍ക്ക് അനുവദിച്ചിരുന്നു. എന്നാൽ, തുടർന്ന് സര്‍ക്കാര്‍ ഓഫിസുകളിലും കലക്ടറേറ്റിലും കയറിയിറങ്ങിയെങ്കിലും തുക ലഭിച്ചില്ല. തുക ലഭിക്കുന്നതില്‍ എന്താണ് തടസ്സം നേരിടുന്നതെന്ന് വ്യക്തമാകുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇവരെപോലെ തന്നെയാണ് ജിജി ജോസഫ്, ഹരി, മിനി രാധാകൃഷ്ണന് എന്നിവരും. ഇവരും വീട് വാടകക്കെടുത്തു താമസിക്കുകയാണ്. എല്ലാവരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.