കട്ടപ്പന: ഒരുകാലഘട്ടത്തിൽ ഇഞ്ചികൃഷി കർഷകർക്ക് സ്വപ്നവിളയായിരുന്നു. എന്നാൽ, ഇന്ന് സ്ഥിതി മാറി. ഇഞ്ചികൃഷി കർഷകർക്ക് ഇടിത്തീയായി മാറിയിരിക്കുകയാണ് ഇപ്പോൾ. കിലോക്ക് 120 രൂപ വരെ വില ലഭിച്ചിരുന്ന പച്ച ഇഞ്ചിക്ക് ഇന്ന് ലഭിക്കുന്നത് വെറും 30 രൂപ. അതാകെട്ട, വാങ്ങാൻ ആളില്ലാത്ത സ്ഥിതിയും. ചുക്ക് വില കിലോക്ക് 140 രൂപയായാണ് ഇടിഞ്ഞത്. മുമ്പ് കിലോക്ക് 300 രൂപ വരെ ലഭിച്ചിരുന്നു.
ഇഞ്ചികൃഷി മേഖലയിലെ വിലത്തകര്‍ച്ച കര്‍ഷകരെ വല്ലാതെ തളര്‍ത്തുകയാണ്. കാലാവസ്ഥ വ്യതിയാനത്തിന് പിന്നാലെ ഉല്പാദനത്തകര്ച്ചകൂടി വന്നതോടെയാണ് കര്‍ഷകരുടെ ജീവിതം വഴിമുട്ടിയത്. വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് പ്രതീക്ഷിച്ച ഉല്‍പാദനത്തിെൻറ പകുതിപോലും ലഭിക്കാതെ വന്നതും മതിയായ വിലയില്ലാത്തതും തിരിച്ചടിയായി.
മുന്‍കാലങ്ങളെ അപേക്ഷിച്ച് കനത്ത വിലത്തകര്‍ച്ചയാണ് ഇപ്പോൾ നേരിടുന്നത്. പ്രധാന നാണ്യവിളകളുടെ വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഇഞ്ചി, മാലി മുളക്, മഞ്ഞൾ തുടങ്ങിയ ഇടവിള കൃഷികളായിരുന്നു ആശ്രയം. ഇപ്പോൾ പച്ചയിഞ്ചി വ്യാപാരികൾക്ക് വേണ്ടാത്ത അവസ്ഥയാണ്. വിളവെടുപ്പ് കഴിഞ്ഞ ഉല്പന്നങ്ങള്ക്ക് പ്രതീക്ഷിച്ചതിെൻറ പകുതി വിലപോലും ലഭിക്കാത്തതിനാല്‍ വിറ്റഴിക്കാനാകാതെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉണങ്ങിസൂക്ഷിച്ച ഇഞ്ചിക്കും വിലയില്ലാത്തതിനാല്‍ വില ഉയരുംവരെ സൂക്ഷിക്കാനും കര്‍ഷകര്‍ക്ക് കഴിയുന്നില്ല.
വില ഉയരുമെന്ന് പ്രതീക്ഷിച്ച് സൂക്ഷിച്ച ചുക്കിന് മഴയെത്തുടർന്ന് പൂപ്പൽ ബാധിച്ചതും കര്‍ഷകര്‍ക്ക് വിനയായി. മേയ്, ജൂണ്‍ മാസങ്ങളിലാണ് ഇഞ്ചി പ്രധാനമായും നടുന്നത്. തുടക്കത്തില്‍ നല്ല മഴ ലഭിച്ചാലേ വിള മെച്ചമാകു.
എന്നാല്‍, കഴിഞ്ഞ സീസണില്‍ കാലവര്ഷത്തിെൻറ തുടക്കത്തില്‍ ശക്തമായ മഴ ലഭിക്കാതിരുന്നത് ഇഞ്ചി കൃഷിയെ ദോഷകരമായി ബാധിച്ചു. വളത്തിനും കീടനാശിനികള്‍ക്കും വില അനിയന്ത്രിതമായി ഉയരുകയും തൊഴിലാളികളുടെ കൂലി കൂടുകയും ചെയ്തപ്പോൾ മുടക്കുമുതല്‍ പോലും ലഭിക്കാതായി.
കോവിഡ് ബാധിതർക്കുണ്ടാകുന്ന ചുമ, തൊണ്ടവേദന, പനി എന്നിവക്ക് ചുക്ക് ചേർത്ത മരുന്നുകൾ ഫലപ്രദമാണെന്ന് വന്നതോടെ ചുക്ക് വിപണിയിൽ ഡിമാൻഡ് ഉയരുമെന്നാണ് കരുതുന്നത്. കോവിഡ് വ്യാപനം കുത്തനെ ഉയർന്നതോടെ ആയുർവേദ മരുന്ന് കമ്പനികൾ കൂടുതൽ ചുക്ക് ആവശ്യപ്പെട്ടു തുടങ്ങിയതും ഡിമാൻറ് ഉയർത്തുന്നുണ്ട്.
കാലവർഷം അടുത്തതോടെ മഴക്കാല രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കുന്ന ചുക്കിനും കുരുമുളകിനും ഡിമാൻറ് കൂടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.