കട്ടപ്പന: കൊച്ചുതോവാളയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ഭര്‍ത്താവിനെ നുണപരിശോധനക്ക് വിധേയനാക്കാനുള്ള പൊലീസിെൻറ തീരുമാനം കേസിൽ നിർണായകമാകും.
കട്ടപ്പന കൊച്ചുതോവാള എസ്.എന്‍ ജങ്ഷനില്‍ കൊച്ചുപുരക്കല്‍ താഴത്ത് ചിന്നമ്മയുടെ (63) മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് കെ.പിഴ ജോർജിന് നുണപരിശോധന നടത്താൻ കട്ടപ്പന ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്് കോടതി അനുമതി നൽകിയത്.
സംഭവദിവസം മുതൽ സംശയ നിഴലിലുള്ള ജോർജിനെ നുണപരിശോധനക്ക് വിധേയനാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ജോർജിന് തൃശൂര്‍ റീജനല്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ വൈകാതെ നുണപരിശോധന നടത്തും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതാണ് നുണപരിശോധന നീളാൻ കാരണമെന്ന് അന്വേഷണച്ചുമതലയുള്ള കട്ടപ്പന ഡിവൈ.എസ്.പി ജെ. സന്തോഷ്കുമാര്‍ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടത്തില്‍ ചിന്നമ്മയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായിരുന്നു. എന്നാല്‍, കട്ടപ്പന പൊലീസിെൻറ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനോ മറ്റ് തെളിവുകൾ ശേഖരിക്കാനോ കഴിഞ്ഞില്ല. ഏപ്രില്‍ എട്ടിന് പുലര്‍ച്ച നാലുമണിയോടെ ജോര്‍ജിെൻറ വീടിെൻറ താഴത്തെ നിലയിലെ കിടപ്പുമുറിയില്‍ കട്ടിലില്‍നിന്ന് വീണ നിലയിലാണ് ചിന്നമ്മയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.