കട്ടപ്പന: കൊച്ചുതോവളയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കൊച്ചുതോവാള പൗരസമിതി രംഗത്ത്.
കേസ് അന്വേഷണം ക്രൈബ്രാഞ്ചിനെ എൽപിക്കണമെന്നും പൗരസമിതി ആവശ്യപ്പെട്ടു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക, പൊലീസ് ഉദാസീനത അവസാനിപ്പിക്കുക, അന്വേഷണം ക്രൈബ്രാഞ്ചിനെ ഏൽപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പൗരസമിതി നേതൃത്വത്തിൽ കൊച്ചുതോവാള എസ്.എൻ ജങ്ഷനിൽ പ്രതിഷേധ സംഗമം നടത്തിയത്.
കഴിഞ്ഞ എട്ടിന് പുലര്‍ച്ചയാണ് കൊച്ചുപുരയ്ക്കല്‍ ജോര്‍ജിെൻറ ഭാര്യ ചിന്നമ്മയെ (60) മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് ചിന്നമ്മയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ചിന്നമ്മയുടെ നാല് പവന് ആഭരങ്ങള്‍ കാണാനില്ലെന്നും കണ്ടെത്തിയിരുന്നു. പൗരസമിതി നേതൃത്വത്തിൽ കട്ടപ്പന ഡിവൈ.എസ്.പിക്ക് പരാതിയും നൽകി.
പ്രതിഷേധ സംഗമത്തിൽ വാർഡ് കൗൺസിലർ സിബി പാറപ്പായി, പൗരസമിതി ഭാരവാഹികളായ മാത്യു നെല്ലിപ്പുഴ, രതീഷ് വരകുമല, കെ.എൻ. വിനീഷ് കുമാർ, അനീഷ് കരിക്കാമറ്റത്തിൽ, സന്തോഷ് ചോറ്റാനിക്കര, മോഹൻദാസ് വേലംമാവുകുടിയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.