മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​നി​ടെ തോ​ണി​ത്ത​ടി ഭാ​ഗ​ത്ത്​ കെ.​എ​സ്.​ഇ.​ബി​യു​ടെ പോ​സ്റ്റു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ ഇ​രു​മ്പു​കൂ​ടം ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ക്കു​ന്നു

ആർക്കും വേണ്ടാതെ ഈ പോസ്റ്റുകൾ

ക​ട്ട​പ്പ​ന: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് വീ​തി കൂ​ട്ടി നി​ർ​മി​ക്കു​ന്ന​തി​നി​ടെ കെ.​എ​സ്.​ഇ.​ബി​യു​ടെ നി​ര​വ​ധി കോ​ൺ​ക്രീ​റ്റ് പോ​സ്റ്റു​ക​ൾ ത​ക​ർ​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് റോ​ഡ​രി​കി​ൽ ഇ​റ​ക്കി​യി​ട്ട പോ​സ്റ്റു​ക​ൾ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യി​ൽ മ​ണ്ണി​ന​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്​ റോ​ഡ് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് വീ​തി കൂ​ട്ടി​യ​പ്പോ​ൾ നി​ര​വ​ധി പോ​സ്റ്റി​ന്​ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു. ഉ​പ്പു​ത​റ തോ​ണി​ത്ത​ടി ഭാ​ഗ​ത്ത് റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്ന ഒ​ടി​ഞ്ഞ​തും ഒ​ടി​യാ​ത്ത​തു​മാ​യ പോ​സ്റ്റു​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത് അ​തി​നു​ള്ളി​ലെ ക​മ്പി​ക​ൾ ക​ട​ത്തു​ന്നു​മു​ണ്ട്. കെ.​എ​സ്.​ഇ.​ബി​യു​ടെ നി​ര​വ​ധി പോ​സ്റ്റു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ത​ക​ർ​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ, കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ ഇ​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - No one wants these posts- highway-electricity board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.