കട്ടപ്പന: ഇടുക്കി മൂന്ന് ചെയിനിൽ പട്ടയം നൽകുന്നതിന് കർഷകരിൽനിന്ന് പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ ഇടത് പഞ്ചായത്ത് പ്രസിഡൻറുമാർ അടക്കം നാലുപേർക്കെതിരെ ഉപ്പുതറ പൊലീസ് വഞ്ചനക്കുറ്റത്തിന് കേസെടുത്തു. ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ മൂന്നു ചെയിനിലെ പട്ടയത്തിന് 2500ഓളം കർഷകരിൽനിന്ന് പണപ്പിരിവ് നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.
സമരസമിതി ചെയർമാൻ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എൽ. ബാബു, കൺവീനർ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ആർ. ശശി, സെക്രട്ടറി കെ.ജെ. ജോസഫ്, ട്രഷറർ ടി.എൻ. ഗോപിനാഥപിള്ള എന്നിവർക്കെതിരെയാണ് കേസ്.
മൂന്ന് ചെയിനിൽ പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിൽ സമരസമിതിക്ക് പണം നൽകിയ 192 കർഷകരും ആർ.വൈ.എഫ് ജില്ല ജോയൻറ് സെക്രട്ടറി അജോ കുറ്റിക്കനും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിലാണ് നടപടി. അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിലെ പദ്ധതിപ്രദേശത്ത് പട്ടയം നൽകാമെന്നുപറഞ്ഞ് 2500ഓളം കർഷകരിൽനിന്ന് 500 മുതൽ 12,000 രൂപ വരെ പിരിച്ചെന്നാണ് പരാതി.
പത്തുചെയിനിലെ ഭൂമി ആവശ്യമിെല്ലന്ന് കെ.എസ്.ഇ.ബി പ്രഖ്യാപിച്ചതോടെയാണ് പദ്ധതി പ്രദേശത്തെ പട്ടയപ്രശ്നം സജീവമായത്. തുടർന്ന്, 2018 മേയ് 25ന് മാട്ടുക്കട്ടയിൽ കർഷകരുടെ യോഗം വിളിക്കുകയുമായിരുന്നു. ഇ.എസ്. ബിജിമോൾ എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികൾ പങ്കെടുത്തു. എന്നാൽ, മൂന്നു ചെയിനിൽ പട്ടയം നൽകാൻ കഴിയിെല്ലന്ന റവന്യൂവകുപ്പിെൻറ നിലപാട് സർക്കാർ അംഗീകരിച്ചതോടെ കർഷകർ വെട്ടിലായി.
ഇതാണ് പരാതിയുമായി കർഷകർ രംഗത്തുവരാൻ കാരണം. രാഷ്ട്രീയ സമ്മർദം മൂലം നിസ്സാര വകുപ്പിട്ടാണ് പൊലീസ് കേസെടുത്തതെന്നും അന്വേഷണം കാര്യക്ഷമമെല്ലന്നും പരാതിയുണ്ട്. ഇതിനെതിരെ പ്രക്ഷോഭം തുടങ്ങാനും വഞ്ചിതരായ കർഷകർ ആലോചിക്കുന്നുണ്ട്.
കർഷകരുടെ ഭൂമി സർവേ നടത്തുന്നതിന് സ്വകാര്യ സർവേയർമാരെ ഉപയോഗിച്ചതിന് അവർക്ക് കർഷകർ നൽകിയ പണമാണ് ഇതെന്നും അനധികൃതമായി ആരിൽനിന്നും പണം പിരിച്ചിട്ടില്ലെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. ഇതുസംബന്ധിച്ച കണക്കുകൾ സമരസമിതി യോഗത്തിൽ അവതരിപ്പിച്ചതാണെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.