കട്ടപ്പന: നഗരസഭയിലെ കായികപ്രേമികളുടെ ഏക ആശ്രയമായ നഗരസഭ ഗ്രൗണ്ടിൽ കായിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ച സെക്രട്ടറിയുടെ നടപടി വിവാദമാകുന്നു.
അനുമതി വാങ്ങാതെയുള്ള ക്രിക്കറ്റ് മത്സരങ്ങൾക്ക് പൂർണമായും മറ്റ് കായിക വിനോദങ്ങൾക്ക് ഓഫിസ് സമയത്തും നിയന്ത്രണമേർപ്പെടുത്തിയാണ് സെക്രട്ടറി ഗ്രൗണ്ടിൽ ബോർഡ് സ്ഥാപിച്ചത്.
ഓഫിസ് സമയത്തെ കായിക വിനോദങ്ങൾ മൂലം നഗരസഭ കെട്ടിടത്തിന്റെ ചില്ലുകൾ തകരുകയും വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്യുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് അധികൃതരുടെ വാദം. ബോർഡ് സ്ഥാപിച്ചത് വിവാദമായതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സി.പി.എം ഏരിയ സെക്രട്ടറി വി.ആർ. സജി ഉദ്ഘാടനം ചെയ്തു. യോഗത്തിന് ശേഷം പ്രതിഷേധ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ച് ഗ്രൗണ്ടിൽ വാഴയും നട്ടാണ് പ്രവർത്തകർ മടങ്ങിയത്. ലോക്കൽ സെക്രട്ടറി ലിജോബി ബേബി, ജിബിൻ മാത്യു, ലിജോ ജോസ്, ജോബി എബ്രഹാം, നിയാസ് അബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.