കട്ടപ്പന: നിർമാണത്തിലെ അപാകതയെത്തുടർന്ന് വൻ അപകട ഭീഷണി ഉയർത്തി കൊച്ചി -തേക്കടി സംസ്ഥാന പാതയിൽ റോഡ് ഇടിഞ്ഞു. ഉപ്പുതറ- കുവലേറ്റത്താണ് റോഡ് ഇടിഞ്ഞത്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നു ഈ ഭാഗത്തു ഏതുനിമിഷവും അപകടം ഉണ്ടാകാവുന്ന സ്ഥിതിയാണ്.
രണ്ടു വർഷം മുമ്പ് കനത്ത മഴയിൽ ഈ ഭാഗത്തു റോഡ് ഇടിഞ്ഞിരുന്നു. തുടർന്ന് ഈ ഭാഗത്തു കലുങ്ക് നിർമിക്കണമെന്ന് ആവശ്യം ഉയർന്നു. എന്നാൽ, കരാറെടുത്തവർ അക്കാര്യം പരിഗണിക്കാതെ മണ്ണിട്ടു നികത്തി അതിനു മുകളിൽ മെറ്റലിട്ട് ബി.എം ബി.സി നിലവാരത്തിൽ റോഡ് ടാർ ചെയ്യുകയായിരുന്നു.
മണ്ണിട്ട് നികത്തിയ ഭാഗത്തു കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ട് റോഡ് ഇടിയുകയായിരുന്നു. റോഡിെൻറ ഒരു വശത്തുനിന്ന് നാലു മീറ്റർ വീതിയിൽ മധ്യഭാഗം വരെ ഇടിഞ്ഞിട്ടുണ്ട്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന സ്ഥിതിയാണ്. ഈ ഭാഗത്തു അടിയന്തരമായി പുനർനിർമാണം നടത്തിയില്ലെങ്കിൽ വൻ അപകടം ഉണ്ടാകാം.
ഈ ഭാഗത്തു കലുങ്ക് നിർമിക്കാതെ ഇപ്പോഴത്തെ തകരാർ പരിഹരിക്കാനാകില്ലെന്നു പരിസരവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.