കട്ടപ്പന: ഇടുക്കി നിയോജക മണ്ഡലത്തിൽനിന്നുള്ള ആദ്യ മന്ത്രിയായി രണ്ടാം പിണറായി സർക്കാറിൽ റോഷി അഗസ്റ്റിൻ അംഗമാകുമ്പോൾ അത് ഹൈറേഞ്ചിൽനിന്നുള്ള മൂന്നാം മന്ത്രിയുടെ ഉൗഴം കൂടിയാണ്. ഉടുമ്പഞ്ചോല മണ്ഡലത്തിൽനിന്ന് സി.പി.െഎ പ്രതിനിധിയായി വിജയിച്ച് ഒന്നാം അച്യുതമേനോൻ മന്ത്രിസഭയിൽ റവന്യു മന്ത്രിയായ കെ.ടി ജേക്കബാണ് ഹൈറേഞ്ചിൽ നിന്നുള്ള ആദ്യ മന്ത്രി. കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന എം.എം. മണിയാണ് രണ്ടാമൻ. കുടിയേറ്റ ഭൂമിയിൽ അധ്വാനവർഗ സിദ്ധാന്തവുമായി കടന്നുവന്ന കെ.എം. മാണിയുടെ കേരള കോൺഗ്രസ് പാർട്ടിക്കും ഇത് അഭിമാന നിമിഷം.
ഹൈറേഞ്ചിലെ കുടിയേറ്റ ജനതയുടെ എക്കാലത്തെയും വലിയ മുറവിളി പട്ടയത്തിന് വേണ്ടിയായിരുന്നു. നിരവധി പട്ടയ സമരങ്ങളിലെ നായകനായ റോഷി അഗസ്റ്റിൻ മന്ത്രിക്കസേരയിൽ എത്തുമ്പോൾ അദ്ദേഹം നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയും അവശേഷിക്കുന്ന കർഷകർക്കുള്ള പട്ടയ വിതരണം തന്നെയാകും. റോഷിയുടെ മന്ത്രിപദവി ഹൈറേഞ്ച് വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടുക്കി മണ്ഡലത്തിലെ വോട്ടർമാർ.
രണ്ട് പതിറ്റാണ്ടായി യു.ഡി.എഫിെൻറ ഭാഗമായിരുന്ന റോഷി എല്‍.ഡി.എഫിലേക്കെത്തിയതോടെയാണ് ഇടുക്കി നിയോജക മണ്ഡലത്തില്‍നിന്നുള്ള ആദ്യ മന്ത്രിയാകാനുള്ള നിയോഗം കൈവനത്. മന്ത്രിയാകാൻ തയാറെടുക്കുേമ്പാൾ രാഷ്ട്രീയ ഗുരുവായ കെ.എം. മാണിയോടുള്ള നന്ദിയും കടപ്പാടുമാണ് റോഷിയുടെ മനസ്സുനിറയെ. എം.എൽ.എയായിരുന്ന 20 വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും രാഷ്ട്രീയത്തിനതീതമായ സൗഹൃദവുമാണ് റോഷിയെ ഇടുക്കിക്കാര് നെേഞ്ചറ്റാൻ കാരണം.
പട്ടയസമരങ്ങളിലും ഉരുൾപൊട്ടൽ, മലയിടിച്ചിൽ, പ്രളയം തുടങ്ങി ഹൈറേഞ്ചിെൻറ ദുരന്തമുഖങ്ങളിലും മുൻനിരയിലുള്ള റോഷി മന്ത്രിസ്ഥാനത്തിെൻറ തിരക്കിട്ട ചർച്ചകൾക്കിടയിലും കഴിഞ്ഞ ദിവസം കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളിൽ ഓടിയെത്തിയിരുന്നു.
റോഷി മന്ത്രിയാകുന്നതോടെ ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാവുമെന്നും മെഡിക്കൽ കോളജിേൻറതടക്കം വികസനപ്രവർത്തനങ്ങൾ കരുത്താർജിക്കുമെന്നുമാണ് ഇടുക്കിയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.