കട്ടപ്പന: നഗരസഭ 11ാം വാർഡിൽ പൂവേഴ്സ് മൗണ്ടിൽ താമസിക്കുന്ന ജയിംസ് ജോൺ (ടോമി-53) കുഴീപീടികയിൽ ഹൃദയ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചികിത്സ സഹായം തേടുന്നു. കൂലിപ്പണി ചെയ്ത് കുടുംബംപോറ്റുന്ന ഇദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമാണുള്ളത്. അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞത്.
ഇതിനായി മൊത്തം അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരും. കുടുംബത്തിന് സഹായത്തിനായി നഗരസഭ കൗൺസിലർമാരായ സിബി പാറപ്പായിൽ ചെയർമാനും സുധർമ മോഹനൻ കൺവീനറും ലാലൻ പള്ളിവാതുക്കൽ ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചു. താഴെക്കാണുന്ന അക്കൗണ്ടിലേക്ക് സഹായധനമയക്കേണ്ടത്. അക്കൗണ്ട് നമ്പർ 67210321451 - ജയിംസ് ജോൺ - SBI kattappana (Branch ) IFSC Code SBIN0070 698.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.