കട്ടപ്പന: നഗരസഭയുടെ പുതിയ അധ്യക്ഷയായി കോൺഗ്രസിലെ ഷൈനി സണ്ണി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുന്നണി ധാരണപ്രകാരം ബീന ജോബി രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. അതേസമയം, എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ബി.ജെ.പി അംഗങ്ങൾ നിഷ്പക്ഷ നിലപാട് സ്വീകരിച്ചു.
യു.ഡി.എഫ് അധികാരത്തിൽ വന്നതിനെ തുടർന്ന് ഐ വിഭാഗത്തിന് ആദ്യ മൂന്ന് വർഷത്തേക്കാണ് ചെയർപേഴ്സൻ സ്ഥാനം നൽകിയത്. ആദ്യ ഒന്നര വർഷം ബീന ജോബി കാലാവധി പൂർത്തിയാക്കി. ഇനിയുള്ള ഒന്നര വർഷം ഷൈനി സണ്ണിയും തുടർന്നുള്ള രണ്ട് വർഷം എ ഗ്രൂപ്പിലെ ബീന ടോമിയും നഗരസഭയെ നയിക്കും. മുൻ അധ്യക്ഷയും ഭരണകക്ഷി അംഗങ്ങളും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഷൈനി സണ്ണി പറഞ്ഞു.
ഭരണത്തലവന്മാർ മാറി വരുന്നതല്ലാതെ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ആരോപിച്ചാണ് എൽ.ഡി.എഫ് അംഗങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. ഒരു സ്വതന്ത്ര ഉൾപ്പെടെ 23 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. എൽ.ഡി.എഫ് ഒമ്പത്, ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.