പ്രണയാഭ്യർഥന നിരസിച്ചതി​ന്​ കുത്ത്​; യുവതിയുടെ കണ്ണി​െൻറ പരിക്ക് ഗുരുതരം

ക​ട്ട​പ്പ​ന: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​െൻറ പേ​രി​ൽ യു​വാ​വി​െൻറ കു​ത്തേ​റ്റ യു​വ​തി​യു​ടെ വ​ല​ത് ക​ണ്ണി​െൻറ പ​രി​ക്ക് ഗു​രു​ത​രം. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്​​റ്റാ​ൻ​ഡി​ൽ ബ്യൂ​ട്ടി​പാ​ർ​ല​ർ ന​ട​ത്തു​ന്ന വി​വാ​ഹി​ത​യാ​യ 29 കാ​രി​ക്കാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ച​ക്കു​പ​ള്ളം സ്വ​ദേ​ശി അ​രു​ൺ​കു​മാ​റി​നെ (27) ക​ട്ട​പ്പ​ന കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​​ ക​ട്ട​പ്പ​ന​യി​ലെ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ എ​ത്തി​യ യു​വാ​വ് യു​വ​തി​യോ​ട് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി. ത​ന്നെ ശ​ല്യം ചെ​യ്യ​രു​തെ​ന്നും പൊ​ലീ​സി​െൻറ സ​ഹാ​യം തേ​ടു​മെ​ന്നും യു​വ​തി പ​റ​ഞ്ഞു.

പ്ര​കോ​പി​ത​നാ​യ യു​വാ​വ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് മു​ഖ​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു. ക​ണ്ണി​നും പു​രി​ക​ത്തി​നും ഉ​ൾ​പ്പെ​ടെ നാ​ല് കു​ത്തു​ക​ളാ​േ​ണ​റ്റ​ത്. പെ​ട്ടെ​ന്നു​ള്ള പ്ര​കോ​പ​ന​മ​ല്ല ആ​ക്ര​മ​ണ കാ​ര​ണ​മെ​ന്നും ആ​സൂ​ത്ര​ണം ചെ​യ്​​താ​ണ്​ യു​വാ​വ് എ​ത്തി​യ​തെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.