കട്ടപ്പന: ജില്ലയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് (ഡി.എച്ച്.എസ്) പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലരിക്കെ താൽക്കാലിക നിയമനങ്ങൾ തകൃതിയെന്ന് ആക്ഷേപം. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താൽക്കാലിക നിയമനങ്ങൾ നടത്തരുതെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണിത്. ജില്ലയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 2021 നവംബർ 29നാണ്.
റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ ഏഴുപേർക്ക് മാത്രമാണ് അഡ്വൈസ് മെമ്മോ നൽകിയത്. റാങ്ക് ലിസ്റ്റ് നിലനിൽക്കെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പുതുതായി തുടങ്ങിയ ഓപറേഷൻ തിയറ്റർ, പ്രസവ ചികിത്സ വിഭാഗങ്ങളിൽ താൽക്കാലിക നിയമങ്ങൾ നടന്നു. ജില്ലയിലെ മറ്റ് ആശുപത്രികളിലെയും നിയമനങ്ങൾ സമാനമാണ്. എച്ച്.എം.സി, ആർ.എസ്.ബി.ഐ, എൻ.എച്ച്.എം എന്നീ പേരുകളിലാണ് നിയമനം.
കഴിഞ്ഞ ഒരുവർഷത്തിനിടെ നിരവധി ലീവ് വേക്കൻസികൾ ഉണ്ടായെങ്കിലും ഒരെണ്ണംപോലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തില്ല. ജില്ലയിലെ റാങ്ക് ഹോൾഡേഴ്സ് അസോ. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. അടിയന്തരമായി ഇക്കാര്യത്തിൽ നടപടി ഉണ്ടാകണമെന്നാണ് പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.